Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Wednesday, December 7, 2022

ഹന്നയും മഞ്ഞുമനുഷ്യനും



ഒരിക്കൽ, എലോറ എന്ന ഗ്രാമത്തിൽ 7 വയസ്സുള്ള ഹന്ന എന്ന പെൺകുട്ടി താമസിച്ചിരുന്നു.


അവൾ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്, അവൾ ആ ഗ്രാമത്തിൽ വളരെ ഏകാന്തവും ദരിദ്രയുമാണ്. എല്ലാ കുട്ടികളും  കളിക്കാൻ പോകുമ്പോൾ ,ഹന്ന വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുക. ആണ്  പതിവ് .

ശൈത്യകാലം വന്നു, എല്ലാ കുട്ടികളും മഞ്ഞുമനുഷ്യനെ

 ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഹന്നയും  മഞ്ഞുമനുഷ്യനെ ഉണ്ടാക്കാൻ തുടങ്ങി. തൻ്റെ ചെറിയ കൈകൊണ്ട് മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നത് ഹന്നയ്ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ അവൾ സന്തോഷത്തോടെ

മഞ്ഞുമനുഷ്യന്റെ നിർമ്മാണം പൂർത്തിയാക്കി, രണ്ട് മരക്കൊമ്പുകൾ കൊണ്ട് അവൾ കൈകൾ ഉണ്ടാക്കി , അവളുടെ അമ്മ മൂക്ക് ഉണ്ടാക്കാൻ ഒരു കാരറ്റ് നൽകി, മഞ്ഞുമനുഷ്യന് കണ്ണും വായും ഉണ്ടാക്കാൻ അവരുടെ അടുപ്പിൽ നിന്ന് ഉരുണ്ട കൽക്കരി ലഭിച്ചു. അവളുടെ അച്ഛൻ ഒരു പഴയ മഫ്ലർ കൊടുത്തു , അതിനാൽ അവൾ ആ മഫ്ലർ മഞ്ഞുമനുഷ്യന്റെ കഴുത്തിൽ ചുറ്റി

ആ രാത്രി എല്ലാവരും ഉറങ്ങുമ്പോൾ, ആകാശത്ത് നിന്ന് ഒരു മാലാഖ വന്ന് മഞ്ഞുമനുഷ്യനെ  സ്പർശിക്കുകയും അതിനു  ജീവൻ ലഭിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഹന്ന ഉണർന്ന് തന്റെ മഞ്ഞുമനുഷ്യനെ കാണാൻ ഓടി, എന്നാൽ അവൾ എത്തിയപ്പോൾ, മഞ്ഞുമനുഷ്യൻ തല ചെരിച്ച് അവളെ നോക്കി പുഞ്ചിരിക്കുന്നത് അവൾ കണ്ടു.

ഹന്ന ആശ്ചര്യത്തോടെ കണ്ണുകൾ തിരുമ്മി, അവൾ ഓടിച്ചെന്ന് തന്റെ മഞ്ഞുമനുഷ്യനെ കെട്ടിപ്പിടിച്ചു. ആ ദിവസം മുതൽ മഞ്ഞുമനുഷ്യൻ  ഹന്നയുടെ  എക്കാലത്തെയും ഉറ്റസുഹൃത്തായി മാറി .....................


Friday, August 19, 2022

paranormal feelings...

 എല്ലാവരും ഇപ്പൊ paranormal feelings പറയല്ലേ, അപ്പൊ ഞാനും കരുതി, എനിക്ക് ഉണ്ടായ അനുഭവം പറയാം ഇവിടെ, ഞാൻ bds nu പഠിച്ചിരുന്നത് ഹോസ്റ്റൽ ഇൽ ആണ്, മൈസൂർ ആണ് കോളേജ്.... എന്റെ റൂമിൽ ഞാനും എന്റെ roomate കാശ്മീരി ആയ ക്ഷമ ദിദി, ഞങ്ങൾ രണ്ടു പേര് മാത്രം ആണ് റൂമിൽ ഉള്ളത്. ഞങ്ങൾ ഓരോ 6 മാസം കൂടുമ്പോൾ റൂമിന്റെ aarangment മാറ്റും.. അന്ന് എന്റെ കട്ടിൽ വാതിലിന്റെ അടുത്തും അവരുടെ കട്ടിൽ അങ്ങ് ജനലിന്റെ അറ്റം ആണ് ഇട്ടിരുന്നത്... അന്ന് windchim ഭയങ്കരമായി ശബ്ദം ഉണ്ടാക്കിയിരുന്നു..ഞാൻ ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നു, ന്താ ന്നു അറിയില്ല ഉറക്കം പെട്ടന്ന് പോയപോലെ,നല്ല നിലാവുള്ള രാത്രി ആയിരുന്നു,ഞാൻ നോക്കുമ്പോ ദിദി kattilil ഇരുന്നു തല ഒരു ഭാഗത്തേക്ക് തിരിച്ചു മുടി വിരലുകൾ കൊണ്ട് ചീക്കുന്നു, ഞാൻ കരുതി ഈ ദിദി ക്ക് വട്ടായോ നട്ടപാതിരക്ക് ഇരുന്നു മുടി ഇങ്ങനെ ചീക്കാൻ.. ഞാൻ ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോ ഞാൻ ഞെട്ടി തരിച്ചു മരം പോലെ ആയിപോയി..... ഞാൻ നോക്കുമ്പോൾ ദിദി കട്ടിലിൽ നീണ്ടുകിടന്നു ഉറങ്ങുന്നു!!!! അപ്പൊ ഇതാരാ?? നല്ല നിലാവുള്ളതിനാൽ മുഖം കാണുന്നില്ലന്നെ ഉള്ളു ബാക്കി ഇരിക്കുന്നതും തല ചെരിച്ചു മുടി വിരലുകൾ കൊണ്ട് നിർത്താതെ ചീകികൊണ്ടിരിക്കുന്നു... എനിക്ക് മൊബൈൽ ഫ്ലാഷ് കൊണ്ട് മുഖം നോക്കണം എന്നുണ്ട് പക്ഷെ പേടിച്ചു വിറച്ചു കയ്യ് ഒന്ന് പോക്കാനോ ഒച്ച ഇടാണോ പറ്റുന്നില്ല, ശെരിക്കും മരം പോലെ മരവിച്ച ഒരു അവസ്ഥ..... പിന്നെ അറിയുന്ന ഓരോ ദുഹാകളും ദിക്റുകൾ ഒക്കെ ഓതി എങ്ങനെക്കെയോ ഉറങ്ങിപ്പോയി... രാവിൽ എണീറ്റ ഉടനെ ആദ്യം ദിദി നോട് കാര്യം പറഞ്ഞു, റൂം arrangment മാറ്റി..ഇപ്പോളും അത് ആലോചിക്കുമ്പോൾ ഉള്ളിൽ ഒരു പേടി ആണ്, ഞാൻ ആരെയാവും കണ്ടിരിക്കുവാ?????!!!!!!


Like
Comment
Send

48

Sunday, October 13, 2019

7  കൊല്ലം ,മുൻപ്  എൻ്റെ ജീവിതത്തിലെ ഞാൻ ഒരിക്കലും ഇഷ്ട്ടപ്പെടാത്ത ഒരു കാലയളവിൽ നടന്ന സംഭവമാണ് ഇവിടെ  പറയുന്നത്...

ജലജ ... ആ പേര് ഞാൻ ഒരിക്കലും മറക്കില്ല എൻ്റെ ജീവിതത്തിൽ !!
ഡെന്റൽ കോളേജിലെ മൂന്നാം വർഷം, ആദ്യായിട്ട്  പ്രാക്ടിക്കൽ ക്ലാസ് അറ്റൻഡ് ചെയ്യുന്ന  കാലം. അവിടത്തെ പ്രോസ്‌തോ  ഡിപ്പാർട്മെന്റ്( പല്ലു  ഇല്ലാത്ത സ്ഥലത്തു സെറ്റു പല്ലു  ഉണ്ടാക്കി വെച്ച് കൊടുക്കുന്ന ഡിപ്പാർട്മെന്റ് ),
അവിടെ   ടീച്ചേർസ് കൂടുതലും സ്ത്രീകൾ  ആയിരുന്നു. ഒരു വട്ട മേശ സമ്മേളനത്തിന് ഉള്ള അത്ര പെണ്ണുങ്ങൾ. പിന്നെ എപ്പോഴെങ്കിലും വരുന്ന ഒന്നോ രണ്ടോ മാഷുമാരും, പിന്നെ അവിടെ ഉള്ളത് ഏവർക്കും പേടി ഉള്ള
 H  O D  (അതായത് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്)....
ജലജ അതിലെ ഒരു ടീച്ചർ ആണ്.. ആ ഡിപ്പാർട്മെന്റിൽ പുതുതായി വന്ന  ടീച്ചർ . ഞങ്ങൾ  കുട്ടികളെ ഒരു ഗ്രൂപ്പ് ആയി തിരിച്ചു. എനിക്ക് കിട്ടിയത് ജലജ ടീച്ചറെ ആയിരുന്നു. ഇതുവരെ  തിയറി ക്ലാസ് മാത്രം കണ്ട ഞാൻ  ആദ്യായിട്ടാണ് ഡിപ്പാർട്ട്മെന്റിൽ.  ഉള്ളിൽ   കയറിയാൽ പേടിയും ചങ്കിടിപ്പും മാത്രം. ദിവസങ്ങൾ  അങ്ങനെ കഴിഞ്ഞു. ആദ്യത്തെ രോഗിയെ എനിക്ക് കിട്ടിയത് ഒരു പ്രയാസമായ  കേസ് ആയിരുന്നു. അതും ആദ്യത്തെ കേസ് എന്ന നിലക്ക് ഏതൊരു കുട്ടിക്കും ചെയ്യാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ ഉള്ളത്. ഞാൻ  ആ  ടീച്ചറോട് കാലുപിടിച്ചു പറഞ്ഞു എനിക്ക് പറ്റുന്നില്ല വേറെ കേസ് തരാൻ. അവർ കൂട്ടാക്കിയില്ല  എന്നുമാത്രമല്ല എന്നെ സഹായിക്കാൻ വന്ന സീനിയർസിനെ ഭീഷണിപ്പെടുത്തി എന്നെ സഹായിക്കാൻ അനുവദിച്ചില്ല. ഇടയ്ക്കു ഇടയ്ക്കു എന്നെ പേടിപ്പിക്കും നീ ഇത് ചെയ്തില്ലെങ്കിൽ ഞാൻ HODയോട്  പറയുമെന്ന് പറഞ്ഞു. ഒരു തൊട്ടാവാടി മനസ്സ്  ഉള്ള പെൺകുട്ടിയുടെ മാനസികാവസ്ഥ  പറയാൻ ഉണ്ടോ ബാക്കി? എന്തിന്.. സ്വന്തം രോഗിയുടെ മുന്നിൽ വെച്ച് എന്നെ ചീത്തവിളിച്ചു എന്നെ കരയിപ്പിച്ചിട്ടുണ്ട്. എന്താണവർക്കു എന്നോട് ഇത്രമാത്രം വെറുപ്പ്  എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് ആ നാളുകളിൽ ...
പിന്നീട്  എൻ്റെ സ്വപ്‌നങ്ങളിൽ പോലും ജലജയും ആ ഡിപ്പാർട്മെന്റ് മാത്രം ആയി.. സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി എണീക്കൽ പതിവായി. പിന്നെ ഉറക്കങ്ങൾ ഇല്ലാത്ത രാത്രികൾ എത്രയോ..! എൻ്റെ മനസ്സിൽ പല മാറ്റങ്ങളും.. ഞാൻ തന്നെ എന്തോ പ്രശ്നം എനിക്കുണ്ട് എന്ന് മനസിലാക്കി, തനിച്ചിരുന്നു ഇരുട്ടിനെ സ്നേഹിച്ചു കരയുന്ന ഒരു പെൺകുട്ടിയായി തീർന്നിരുന്നു. കോളേജ് എന്നതൊരു പേടിസ്വപ്നം ആയി പിന്നീട്. മനസ്സിൽ ആരോ എന്നോട് എപ്പോഴും ഇനി എന്തിനാ ജീവിക്കുന്നത് മരിക്കണം എന്ന് മാത്രം പറയുന്നു. ഏതു സമയത്തും പിന്നീട് ആ ചിന്തകൾ ആയി.. അപ്പോഴാണ് ഞാൻ എൻ്റെ  ഫ്രണ്ട്സിനോട് പറയുന്നത് എനിക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ട്,എനിക്ക് ഡോക്ടർനെ കാണണം എന്ന്. അങ്ങനെ ഞാൻ പഠിച്ചിരുന്ന മൈസൂർ തന്നെ ഒരു മാനസിക ഡോക്ടറെ കാണാൻ പോയി‌ ഡിപ്രെഷൻ എന്ന വിഷാദ  രോഗത്തിന്റെ മൂന്നാം ഘട്ടത്തിൽ ആണ് ഞാൻ ഇപ്പൊ എന്ന് അവർ പറഞ്ഞു. പിന്നെ വീട്ടുകാരോടും പറഞ്ഞു നാട്ടിൽ പോയി ചികിത്സ ആരംഭിച്ചു. ആ നാളുകൾ ഇപ്പോഴും ഞാൻ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നാളുകൾ ആണ്. നീണ്ട ആറ്‌ മാസം  ഞാൻ കോളേജ് ഇൽ പോയില്ല. ഇല്ല ഇനി ഞാൻ പോകുന്നില്ല ഞാൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ എൻ്റെ ഉമ്മാന്റെ കണ്ണുനീർ എൻ്റെ മനസ്സിനെ വല്ലാതെ മാറ്റി ,മാനസികമായി ഞാൻ തന്നെ പിന്നീട് ഡിപ്രെഷനിൽ നിന്ന് മാറാൻ തുടങ്ങി ,മരുന്ന് ഡോസ് കുറച്ചു.. എന്നിട്ട് മുഴുവനും ആയി ഡോക്ടർ കൌൺസിൽ കൂടി ആയി നിർത്തി.
വീണ്ടും ആറ്‌ മാസം ഇടവേളയ്ക്കു ശേഷം ഞാൻ പോയി തുടങ്ങി. അപ്പോഴേക്കും ആ ജലജ എന്ന ടീച്ചർ കോളേജിൽ നിന്ന് പോയിരുന്നു ....
എൻ്റെ ജീവിതത്തിൽ ഞാൻ മനസ്സ് കൊണ്ട് ശപിച്ച ഒരു സ്ത്രീ ആ ടീച്ചറാണ്.
മാതാ  പിതാ ഗുരു  ദൈവം എന്നു പറയുന്നു..  പക്ഷെ ആ ഗുരു തന്നെ പിശാച്  ആയാലോ ????

ലോക മാനസികാരോഗ്യദിനത്തിൽ മനസിലെ ഓർമകളിൽ നിന്നും പകർത്തി എഴുതിയതാണ്..‌

Sunday, January 5, 2014

അവൻ ..........

അന്നൊരു അവധി ദിവസം ആയിരുന്നു .....എല്ലാവരും ഹോസ്റ്റലിൽ നല്ല ഉറക്കം ആയിരിക്കും ഒരു 10 മണി വരെ ,ഞാൻ ലാപ്ടോപ് ഓണ്‍ ചെയ്തു  ഫേസ് ബുക്ക്‌  നോക്കി ഇരിപ്പായിരുന്നു ...സമയം ഒരു 11 മണി ആയി കാണും ,ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്ന തിരക്കിലും ,മറ്റു ചിലർ പല്ല് തേക്കാൻ പോകുന്ന ധ്രിതിയിലും ,പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ അവൻ ആരും അറിയാതെ കടന്നു കയറിയത് അറിഞ്ഞില്ല ....
          ഒരു അര മണിക്കൂർ കഴിഞ്ഞു കാണും ,മൂന്നാമത്തെ നിലയിൽ നിന്നും നിലവിളിയും കരച്ചിലും   കേട്ടു തുടങ്ങി ...ഞാൻ ആദ്യം കരുതി ,വെറുതെ ആരോ  ഉണ്ടാകുന്ന ശബ്ദം ആയിരിക്കും എന്ന്,പിന്നീട്  ആ നിലവിളി  കൂടിക്കൂടി  വന്നു  ., എല്ലാവരുടെയും ശ്രദ്ധയ്യിൽ പെട്ടത് ,വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നാമത്തെ
നിലയിൽ നിന്ന് ഓടിപോകുന്ന പെണ്‍കുട്ടികളെ ആണ് കാണാൻ ഇടയായത് ,എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ അതാ അവിടെ എന്ന് പറഞ്ഞു മറുപടി തരാതെ ഓടി പോകുക ആണ് ചെയ്തത് ...എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാൻ ഞാൻ ധൈര്യം സംഭരിച്ചു മൂന്നാമത്തെ നിലയിലേക്കുള്ള ഓരോ കൊണിപടികളും കയറാൻ തുടങ്ങി ...!!! അവിടെ എത്തിയപ്പോൾ ആദ്യം കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു ..കോണിപിടിയിൽ മേൽ ഉണക്കാൻ ഇടിരുന്ന വസ്ത്രങ്ങൾ അവിടെ ഇവിടെ ആയി വലിച്ച് എറിഞ്ഞിരിക്കുന്നു ,ചവറു കൊട്ടയിലെ സാധങ്ങൾ ആകെ വിതറിയിട്ടിരിക്കുന്നു ..നിലവിളി കേട്ട മുറിയുടെ മുന്നിലേക്ക്‌ ഞാൻ നോക്കിയപ്പോൾ അവനെ ഞാൻ കണ്ടു ..എന്നെതന്നെ നോക്കിയിരിക്കുന്ന .ഒരു "കുരങ്ങൻ " ആയിരുന്നു അവൻ  ..

മനസ്സില് ആദ്യം തോന്നിയ പേടി ഓർത്തപ്പോൾ എനിക്ക് തന്നെ ചിരി വന്നു .... പിന്നീട്  ആ കുരങ്ങനെ ഹോസ്റ്റൽ കാവൽകാരൻ ഓടിച്ചു വിട്ടു ,എന്നാലും അവൻ തോന്നുമ്പോൾ ഒക്കെ ഈ ഹോസ്റ്റലിൽ ഇടയ്ക് വരാറുണ്ട് , മൂന്നാമത്തെ നിലയിൽ നിന്നും നിലവിളി ആവർത്തിച്ചു കേൾക്കൽ  പതിവായി .......................

Monday, June 10, 2013

താങ്ക്‌ ഗോഡ്..! -ശുക്‌റന്‍ ലകല്ലാഹ് !!



അന്ന് രാത്രി സിനു നേരത്തെ ഉറങ്ങാന്‍ പോയി. നല്ല മഴയും ഇടിയും ഉണ്ടായിരുന്നതിനാല്‍ വൈകുന്നേരം തന്നെ കറന്റ് പോയിരുന്നു. നേരം പുലര്‍ന്നു മണി പത്തായിട്ടും സിനു ഉണര്‍ന്നു വരുന്നത് കാണാതെയായപ്പോള്‍ ഉമ്മ അവളുടെ മുറിയുടെ കതകു തുറന്നു അകത്തു ചെന്നു.
അവിടെ കണ്ട കാഴ്ച ഉമ്മയുടെ സപ്തനാഡികളെയും തളര്‍ത്തിക്കളഞ്ഞു! ബോധമില്ലാതെ വായില്‍ നിന്ന് നുരയും പതയും ഒലിപ്പിച്ചു കിടക്കയില്‍ മലര്‍ന്നുകിടക്കുന്ന സിനു! അടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഇടതു കാലിലെ ഞെരിയാണിയുടെ ഭാഗത്തായി രണ്ടു കുത്തുകളും കാണാനുണ്ട്...! നിമിഷ നേരത്തേക്ക് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ആ ഉമ്മ , തന്റെ പൊന്നോമന മകളെ വിളിച്ചുണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.! പക്ഷേ, അവള്‍ക്ക് അനക്കമില്ല. ആ ശ്രമം പിന്നെയൊരു നിലവിളിയായി മാറി. ശബ്ദം കേട്ട് സിനുവിന്റെ ഉപ്പയും ഏട്ടനും അനിയത്തിയുമെല്ലാം ഓടി വന്നു. എല്ലാവരും കൂടി അവളെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ....
****************
സിനു : എനിക്ക് അനങ്ങാന്‍ പോലും കഴിയാതെ ഞാന്‍ കരയുകയായിരുന്നു. എല്ലാം എനിക്ക് ഒരു സ്വപ്നം പോലെ ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഹോസ്പിറ്റല്‍, നഴ്‌സുമാര്‍, കോട്ടിട്ട് അങ്ങോട്ടുമിങ്ങോട്ടും ശരവേഗത്തില്‍ പായുന്ന ഡോക്ടര്‍മാര്‍. രോഗികള്‍ ....
ആരൊക്കെയോ എന്റെ കൈയിലും കാലിലുമൊക്കെ പിടിക്കുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നു...
ചുരിദാര്‍ അഴിക്കാന്‍ കിട്ടാതെ ആയപ്പോള്‍ ഉമ്മ, നഴ്‌സിനോട് ചുരിദാര്‍ മുറിക്കാന്‍ അനുവാദം കൊടുക്കുന്നു. വേണ്ട ഉമ്മാ... മൂത്താപ്പ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ചുരിദാര്‍ ഇട്ടു കൊതി തീര്ന്നിട്ടില്ലെനിക്കെന്ന് പറയാനും കത്രിക കൊണ്ട് മുറികുമ്പോള്‍ അവരെയൊക്കെ തട്ടിമാറ്റി ഓടാനും ഞാന്‍ എത്രയോ ശ്രമിച്ചു... പക്ഷെ എന്റെ ഒരു വിരല്‍ പോലും അനക്കാന്‍ എനിക്ക് പറ്റിയില്ല....!
ആഴ്ചകളോളം സിനു ആശുപത്രിയിലെ ഐ.സി.യുവില്‍ കിടന്നു.
വീട്ടുജനാലയിലൂടെ കയറിക്കൂടിയ സര്‍പ്പത്തിന്റെ വിഷപ്പല്ലുകള്‍ ആ കുഞ്ഞുകാലുകളില്‍ ആഴ്ന്നിറങ്ങിയതാണെന്ന് അവളറിഞ്ഞില്ല.
ഉമ്മയും ഉപ്പയും മറ്റു ബന്ധുക്കളും അവളുടെ ആയുസ്സിനു വേണ്ടി അല്ലാഹുവിനോട് സദാ സമയവും പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു.

സിനുവിന്റെ ഉമ്മയും ഇക്കാരണത്താല്‍ വല്ലാതെ ക്ഷീണിതയായി. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതും ആലോചനയുമൊക്കെ ആ ഉമ്മയെയും തളര്‍ത്തി. ദിനങ്ങള്‍ കടന്നു പോയി.

ഇരുപതാമത്തെ ദിവസം...
പുലര്‍ച്ചെ 6.00 മണി.
ഉപ്പയുടെ അരികില്‍വന്നു ഡോക്ടര്‍ പറഞ്ഞു:
'സിനു കാലുകള്‍ ഇളക്കി'
അത് കേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം കളിയാടി. വൈകുന്നേരമായപ്പോള്‍ വീണ്ടും ഡോക്ടര്‍ വന്നു. സിനു മോള് കണ്ണ് തുറന്നൂട്ടോ....! ഉമ്മയ്ക്കും ഉപ്പയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സന്തോഷിക്കാനിനി വേറെന്തുവേണം...!
കൈവിട്ടുപോയെന്നു കരുതിയ നിധി തിരികെക്കിട്ടിയപ്പോള്‍ ആനന്ദക്കണ്ണീര്‍. അവര്‍ സര്‍വ്വശക്തനെ സ്തുതിച്ചു, പലതവണ.
അല്‍ഹംദുലില്ലാഹ്...! ശുക്‌റന്‍ ലകല്ലാഹ്...!!

*ശുക്‌റ് = താങ്ക്‌സ് (നന്ദി)

Malayalam bloggers group

https://www.facebook.com/groups/malayalamblogwriters/)
 

Thank You film
https://www.facebook.com/ThankYouMMovie

Tuesday, May 14, 2013

സ്വപ്നം

മിന്നല്‍ വേഗത്തില്‍ പറക്കുന്ന ഞാന്‍ ഒരു അമ്പരപ്പോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ഇതൊരു സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പിന്നീട് ഒരു ട്വിസ്റ്റ്, ഒരു പ്രേതത്തിന്റെ അടുത്ത്..! പിന്നെ ഞാനും ആ പ്രേതവുംതമ്മില്‍ കള്ളനും പോലീസും പോലെ ഒരു ഓട്ട മത്സരം തന്നെ ആയിരുന്നു. എത്ര ഒളിച്ചാലും ആ പിശാചു കണ്ടുപിടിച്ചുകളയും ! ഒടുവില്‍ എന്ത് സംഭവിച്ചു എന്ന് ഓര്‍മയില്ല. എന്തായാലും ഞാന്‍ രക്ഷപെട്ടു വെന്നുറപ്പായി. ഇല്ലെങ്കില്‍ ഞാന്‍ നിലവിളിച്ചു കൊണ്ടായിരിക്കും ഉറക്കമുണരുന്നത്.

Saturday, March 9, 2013

ഇങ്ങനെയും ചില മനുഷ്യര്‍ ..............

ഫൈനല്‍ കൊല്ലം  കോന്‍സ് (കോന്‍സര്‍വെറ്റിവെ  & എന്ടോടോന്റിക് )  (പല്ലിന്റെ പോട് അടക്കുന്ന )ഡിപാര്‍ട്ട്‌മെന്റ്പോസ്റ്റിങ്ങ്‌ ഉള്ള സമയത്ത് ,ഒരു ചെറുപ്പക്കാരന്‍ എന്റെ രോഗി  ആയി വന്നു....

പ്രായം ഒരു 29 ,കാണാന്‍ ഒരു സുമുഖന്‍ ...ചെവിയില്‍ ഒരു  ബ്ലൂ ടൂത്ത് ഹെഡ് സെറ്റ്  ഒക്കെ വെച്ച് ഭയങ്കര സ്റ്റ്യ്ലൈല്‌ വന്നു ഇരിന്നു...

   "അയാളുടെ അടുത്ത് ചെന്നാല്‍ കത്തിയടി കേള്‍ക്കാനേ നേരം കാണൂ .. വാതോരാതെ എന്തെങ്കിലും പറഞ്ഞു കൊണ്ടേ ഇരിക്കും .. "

.കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ അയാള്‍ കണ്ടതും കേട്ടതും ആയ കാര്യങ്ങള്‍ ..അതിഥി ദേവോ ഭവ :  എന്നാ പോലെ  രോഗി ദേവോ ഭവ :  എന്നത് കൊണ്ട് എല്ലാം സഹിച്ചു ഞാന്‍ എന്റെ പണി തുടര്‍ന്നു...

ഇടയ്ക്കു ഒരു പര്‍ദ്ധ അണിഞ്ഞ സ്ത്രീ വന്നു അയാളോട് സംസാരിച്ചു പോയി അടുത്ത പല്ല് ക്ലീന്‍ ചെയ്യുന്ന ഡിപാര്‍ട്ട്‌മെന്റ് ലേക്ക് ...ഞാന്‍ അയാളോട് ചോദിച്ചു "അത് ആരാണ് എന്ന് ???"

അയാള്‍ പറഞ്ഞു "അത് എന്റെ അയല്‍വാസി ആണെന്ന് ".....

    അങ്ങനെ അയാളുടെ കത്തിയടിയും സമയക്കുറവും കാരണം 2 ദിവസം കൊണ്ട് പെര്‍മനെന്റ് ഫില്ലിംഗ് ചെയ്തു കൊടുത്തു അയാളെ വിട്ടയച്ചു .....

2 ദിവസങ്ങള്‍ക്കു ശേഷം അന്ന് അയാളോടൊപ്പം കണ്ട സ്ത്രീ എന്റെ അടുത്ത് ചികിത്സക്കായി വന്നു ...ആ സമയത്ത് അയാള്‍ പല്ല് ക്ലീന്‍ ചെയ്യുന്ന ഡിപാര്‍ട്ട്‌മെന്റ് ലേക്ക് പോയത് ഞാന്‍ കണ്ടു .ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ആ പോയ ആള് ആരാണ് എന്ന് ?? അപ്പോള്‍ അവര്‍ പറഞ്ഞു "അത് എന്റെ ഭര്‍ത്താവ് ആണ് എന്ന് "..........

ഞാന്‍ ആദ്യം ഒന്ന് ഞെട്ടി പോയി എനിക്ക് അപ്പോള്‍ ആ മനുഷ്യന്‍ സ്വന്തം ഭാര്യയെ അയല്‍വാസി ആയി ചിത്രീകരിച്ചത് ,ദേഷ്യം ഉളവാക്കി ...എന്നാലും ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി ... 

(അവളോട്‌ പറയാന്‍ തോന്നി ,അയാള്‍ പറഞ്ഞത് നിങ്ങള്‍ അയല്‍വാസി ആണല്ലോ എന്ന് ,പക്ഷെ പിന്നീട് ഞാന്‍ കരുതി എന്തിനാ ഞാന്‍ കാരണം ഒരു കുടുംബ വഴക്ക് ഉണ്ടാക്കുന്നതെന്തിനു എന്ന് ) 

Friday, March 1, 2013

വൈ ദിസ് കൊലവെറി..!!?

ഈ അടുത്ത കാലത്ത് കേട്ടതാണ് ,സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലെ പോസ്റ്റ്‌ ഉം അതിനോട് അനുബന്ധിച്ച അറെസ്റ്റും!!!!
Section 505(2) in The Indian Penal Code, 1860
(2) 2[ Statements creating or promoting enmity, hatred or ill- will between classes.-- Whoever makes, publishes or circulates any statement or report containing rumour or alarming news with intent to create or promote, or which is likely to create or promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, feelings of enmity, hatred or ill- will between different religious, racial, language or regional groups or castes or communities, shall be punished with imprisonment which may extend to three years, or with fine, or with both.
ഈ IPC section 505(2) law  എന്നതു അനുസരിച്ചാണ്  അറസ്റ്റ് നടത്തപെട്ടത്‌....
ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ ???
കയ്യില്‍ പവര്‍ ഉള്ളവര്‍ക്ക് മാത്രമാണോ ഈ നിയമം എല്ലാം പറ്റു ..??
സാധാരണ ജനങ്ങള്‍ക്ക്  എന്താ ഇത് ബാധകമല്ലേ ??
സ്വതന്ത്ര ഇന്ത്യ എന്ന് പറയുന്നതിന് എന്ത് അര്‍ഥം എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് !!

Friday, February 22, 2013

എന്റെ പൊന്നു..

2002 ഫെബ്രുവരിയിലാണ് എനിക്കെന്റെ പൊന്നുവിനെ കിട്ടുന്നത്.  എന്റടുത്തു എത്തുമ്പോള്‍ കുഞ്ഞായിരുന്നു അവന്‍ .. തീരെ കുഞ്ഞ്. ഒരു കുസൃതി കുടുക്ക.  വ്യക്തമായൊന്നും പറയാന്‍ കഴിയാതിരുന്ന, എന്നാല്‍ പാട്ടുകള്‍ വെച്ചാല്‍ നൃത്തം വെച്ചിരുന്ന ഒരു കുഞ്ഞ് കുടുക്ക. അല്ലാ.. എന്റെ പൊന്നു ആരാണ് എന്ന് പറഞ്ഞില്ലല്ലോ അല്ലേ? എന്റെ പൊന്നു ഒരു തത്തയാണ്. പായസവും ഐസ് ക്രീമും ഒക്കെ ഇഷ്ട്ടമുള്ള ഒരു പഞ്ചാര തത്ത. വന്നു കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വീട്ടില്‍ എല്ലാവരുടെയും മനം കവര്‍ന്നു പൊന്നു. ഇടയ്ക്കിടെ എല്ലാരെയും കാണാന്‍ വേണ്ടി ഒരു ചൂളം വിളിയുണ്ട്.. ഒന്ന് കേള്‍ക്കേണ്ടത് തന്നെ. വാശിയുടെ കാര്യത്തില്‍ മുന്പനാണ്.. അവനറിയാം എന്റടുക്കല്‍  അവന്റെ എല്ലാ വിളവും വാശിയും ചിലവാകുമെന്നു.

ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഞാന്‍ കൂടെ വേണം, ഉറങ്ങുന്നതിനു മുന്പെന്റെ നെഞ്ചില്‍ തല ചായ്ച്ചൊരു കിടപ്പുണ്ട്, എന്നിട്ടേ കൂട്ടിലേക്ക് പോകൂ.. ഷാമ്പൂ ഒക്കെ തേച്ചായിരുന്നു അവനെ കുളിപ്പിച്ചിരുന്നത് കുളിപ്പിക്കുമ്പോള്‍ ഉള്ള ങീ ങീ എന്ന കരച്ചില്‍ എല്ലാരും ഒന്ന് കേള്‍ക്കേണ്ടത് തന്നെ.. അടുക്കളയില്‍ നിന്ന് ഭക്ഷണത്തിന്റെ മണം കേട്ടാല്‍ അവനു വേണംന്നു പറയുന്നത് മം മം ന്നു പറഞ്ഞു കൊണ്ടാ ..വീട്ടിലെ ഒരംഗം ആയല്ലാതെ അവനെ ഞങ്ങള്‍ കണ്ടിരുന്നില്ല.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊന്നുവിന്റെ കഴുത്തില്‍ മഴവില്‍ നിറങ്ങളില്‍ ഒരു മാലയും പിന്നൊരു ബുള്‍ഗാനും പ്രത്യക്ഷപ്പെട്ടു. ഒന്ന് ചുള്ളനായി എന്ന് വേണമെങ്കില്‍ പറയാം.  പൊന്നു വളരെ റൊമാന്റിക് ആണ് എന്ന് വീട്ടിലെല്ലാവരും പറയാന്‍ തുടങ്ങി. എന്താ കാര്യം ? ഇടയ്ക്കിടെ കണ്ണാടിയില്‍ അവന്റെ മുഖവും നോക്കി അങ്ങനെ ആസ്വദിച്ചു നില്‍ക്കും. അങ്ങനെയിരിക്കെ അവനൊരു ഇണയെ നല്‍കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഇക്കാക്ക ടൌണിലെ പെറ്റ് ഹൌസില്‍ നിന്നും ഒരിണക്കിളിയെ വാങ്ങി അവനു സമ്മാനിച്ചു. അവള്‍ക്കു ഞങ്ങള്‍ കുട്ടി എന്ന് പേരിട്ടു..

അവനും അവളെ കുട്ടീ എന്ന് നീട്ടി വിളിക്കാന്‍ തുടങ്ങി.. തുടക്കത്തിലെ കുറച്ചു കുണുങ്ങലും കഥ പറച്ചിലും ഒക്കെ കഴിഞ്ഞപ്പോള്‍ മുതല്‍ കുട്ടി പൊന്നുവിനെ ഭരിക്കാന്‍ തുടങ്ങി. അവനു കൊടുക്കുന്ന ഭക്ഷണം പിടിച്ചു പറിക്കല്‍ തുടങ്ങി. എന്തിനധികം എന്നോടൊന്നു സല്ലപിക്കാന്‍ പോലും അവള്‍ സമ്മതിക്കാതായി. പെണ്ണല്ലേ വര്‍ഗം !!! നാളുകള്‍ കഴിയും തോറും അവളുടെ ഭരണവും കൂടി കൂടി വന്നു.

പൊന്നുവിന്റെ സ്വഭാവം പറഞ്ഞാല്‍ ശരിക്കും Rio എന്ന Animation സിനിമയിലെ Blue എന്ന തത്തയെ പോലെയാണ്  തനി പാവം പിടിച്ച മണ്ടന്‍ .. കുട്ടി അതിലെ Jewel  എന്ന പെണ്‍ തത്തയെ പോലെ സാമര്‍ത്ഥ്യക്കാരിയും.

ഒരിക്കലൊരു വെളുപ്പാങ്കാലത്ത് എന്തോ ഒരു പ്രത്യേക ശബ്ദം കേട്ടാണ് എല്ലാരും ഉണര്‍ന്നത്, ഞാനപ്പോള്‍ ഹോസ്റ്റലില്‍ ആയിരുന്നു. എന്താണ് ശരിക്കും സംഭവിച്ചത് എന്നറിയില്ല.. കൂട് തുറന്നു പൊന്നുവും കുട്ടിയും പാറി പോയി എന്നാണെന്റെ വീട്ടുകാരെന്നോട് പറഞ്ഞത്. അവര്‍ പോയിട്ടും എത്രയോ നാളുകള്‍ കഴിഞ്ഞാണ് ഞാന്‍ ലീവിന് വീട്ടിലെത്തുന്നത്. ഞാന്‍ വീട്ടില്‍ എത്തിയിട്ടാണ് എന്നോട് ഈ കാര്യം പറയുന്നത് തന്നെ.. എങ്കിലും എനിക്കൊരതിശയം തോന്നിയില്ല.. ഒരു നിമിത്തം എന്നോണം ഒരിക്കല്‍ അവരുടെ ആ യാത്ര ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നു.

എന്റെ പൊന്നു ഇതിനു മുന്‍പേ ഇങ്ങനെ പാറി പോയിട്ട് തിരിച്ചു വന്നതാണ്‌.. പക്ഷേ ഇത്തവണ കുട്ടിയും കൂടെയുള്ളത് കൊണ്ടായിരിക്കണം അവന്‍ തിരിച്ചു വന്നില്ല. അവളുടെ മധുര തേന്‍മൊഴികളില്‍ മയങ്ങിക്കാണും. എന്തായാലും വേണ്ടില്ല എന്റെ പൊന്നുംകുടത്തിനെ അവള്‍ നല്ലത് പോലെ നോക്കിയാല്‍ മാത്രം മതിയായിരുന്നു എന്ന് മനസ്സില്‍ കരുതി. എനിക്ക് പ്രിയപ്പെട്ടതെല്ലാം എന്നില്‍ നിന്നും അകന്നകന്നു പോകുന്ന പോലെ തോന്നിപ്പോയ ദിവസങ്ങള്‍ .. ഒരു അമ്മ ജീവനോടെയിരിക്കെ  തന്നെ മകന്‍ നഷ്ട്ടമായ പോലൊരു വിങ്ങലായിരുന്നു എനിക്ക്. അതുകൊണ്ടായിരിക്കാം ഇന്നും എന്റെ പ്രാര്‍ത്ഥനകളില്‍ എന്റെ പൊന്നുവിനെയും കുട്ടിയേയും മാവോ ഗ്രൂപ്പിനെയുമൊക്കെ ഓര്‍ക്കുന്നതും.

വിലമതിക്കാനാവാത്ത ആ മനോഹര നാളുകളെ ഒരിക്കല്‍ കൂടെ സ്മരിച്ചു കൊണ്ട് നിര്‍ത്തട്ടെ ...