Sunday, October 13, 2019

7  കൊല്ലം ,മുൻപ്  എൻ്റെ ജീവിതത്തിലെ ഞാൻ ഒരിക്കലും ഇഷ്ട്ടപ്പെടാത്ത ഒരു കാലയളവിൽ നടന്ന സംഭവമാണ് ഇവിടെ  പറയുന്നത്...

ജലജ ... ആ പേര് ഞാൻ ഒരിക്കലും മറക്കില്ല എൻ്റെ ജീവിതത്തിൽ !!
ഡെന്റൽ കോളേജിലെ മൂന്നാം വർഷം, ആദ്യായിട്ട്  പ്രാക്ടിക്കൽ ക്ലാസ് അറ്റൻഡ് ചെയ്യുന്ന  കാലം. അവിടത്തെ പ്രോസ്‌തോ  ഡിപ്പാർട്മെന്റ്( പല്ലു  ഇല്ലാത്ത സ്ഥലത്തു സെറ്റു പല്ലു  ഉണ്ടാക്കി വെച്ച് കൊടുക്കുന്ന ഡിപ്പാർട്മെന്റ് ),
അവിടെ   ടീച്ചേർസ് കൂടുതലും സ്ത്രീകൾ  ആയിരുന്നു. ഒരു വട്ട മേശ സമ്മേളനത്തിന് ഉള്ള അത്ര പെണ്ണുങ്ങൾ. പിന്നെ എപ്പോഴെങ്കിലും വരുന്ന ഒന്നോ രണ്ടോ മാഷുമാരും, പിന്നെ അവിടെ ഉള്ളത് ഏവർക്കും പേടി ഉള്ള
 H  O D  (അതായത് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്)....
ജലജ അതിലെ ഒരു ടീച്ചർ ആണ്.. ആ ഡിപ്പാർട്മെന്റിൽ പുതുതായി വന്ന  ടീച്ചർ . ഞങ്ങൾ  കുട്ടികളെ ഒരു ഗ്രൂപ്പ് ആയി തിരിച്ചു. എനിക്ക് കിട്ടിയത് ജലജ ടീച്ചറെ ആയിരുന്നു. ഇതുവരെ  തിയറി ക്ലാസ് മാത്രം കണ്ട ഞാൻ  ആദ്യായിട്ടാണ് ഡിപ്പാർട്ട്മെന്റിൽ.  ഉള്ളിൽ   കയറിയാൽ പേടിയും ചങ്കിടിപ്പും മാത്രം. ദിവസങ്ങൾ  അങ്ങനെ കഴിഞ്ഞു. ആദ്യത്തെ രോഗിയെ എനിക്ക് കിട്ടിയത് ഒരു പ്രയാസമായ  കേസ് ആയിരുന്നു. അതും ആദ്യത്തെ കേസ് എന്ന നിലക്ക് ഏതൊരു കുട്ടിക്കും ചെയ്യാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ ഉള്ളത്. ഞാൻ  ആ  ടീച്ചറോട് കാലുപിടിച്ചു പറഞ്ഞു എനിക്ക് പറ്റുന്നില്ല വേറെ കേസ് തരാൻ. അവർ കൂട്ടാക്കിയില്ല  എന്നുമാത്രമല്ല എന്നെ സഹായിക്കാൻ വന്ന സീനിയർസിനെ ഭീഷണിപ്പെടുത്തി എന്നെ സഹായിക്കാൻ അനുവദിച്ചില്ല. ഇടയ്ക്കു ഇടയ്ക്കു എന്നെ പേടിപ്പിക്കും നീ ഇത് ചെയ്തില്ലെങ്കിൽ ഞാൻ HODയോട്  പറയുമെന്ന് പറഞ്ഞു. ഒരു തൊട്ടാവാടി മനസ്സ്  ഉള്ള പെൺകുട്ടിയുടെ മാനസികാവസ്ഥ  പറയാൻ ഉണ്ടോ ബാക്കി? എന്തിന്.. സ്വന്തം രോഗിയുടെ മുന്നിൽ വെച്ച് എന്നെ ചീത്തവിളിച്ചു എന്നെ കരയിപ്പിച്ചിട്ടുണ്ട്. എന്താണവർക്കു എന്നോട് ഇത്രമാത്രം വെറുപ്പ്  എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് ആ നാളുകളിൽ ...
പിന്നീട്  എൻ്റെ സ്വപ്‌നങ്ങളിൽ പോലും ജലജയും ആ ഡിപ്പാർട്മെന്റ് മാത്രം ആയി.. സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി എണീക്കൽ പതിവായി. പിന്നെ ഉറക്കങ്ങൾ ഇല്ലാത്ത രാത്രികൾ എത്രയോ..! എൻ്റെ മനസ്സിൽ പല മാറ്റങ്ങളും.. ഞാൻ തന്നെ എന്തോ പ്രശ്നം എനിക്കുണ്ട് എന്ന് മനസിലാക്കി, തനിച്ചിരുന്നു ഇരുട്ടിനെ സ്നേഹിച്ചു കരയുന്ന ഒരു പെൺകുട്ടിയായി തീർന്നിരുന്നു. കോളേജ് എന്നതൊരു പേടിസ്വപ്നം ആയി പിന്നീട്. മനസ്സിൽ ആരോ എന്നോട് എപ്പോഴും ഇനി എന്തിനാ ജീവിക്കുന്നത് മരിക്കണം എന്ന് മാത്രം പറയുന്നു. ഏതു സമയത്തും പിന്നീട് ആ ചിന്തകൾ ആയി.. അപ്പോഴാണ് ഞാൻ എൻ്റെ  ഫ്രണ്ട്സിനോട് പറയുന്നത് എനിക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ട്,എനിക്ക് ഡോക്ടർനെ കാണണം എന്ന്. അങ്ങനെ ഞാൻ പഠിച്ചിരുന്ന മൈസൂർ തന്നെ ഒരു മാനസിക ഡോക്ടറെ കാണാൻ പോയി‌ ഡിപ്രെഷൻ എന്ന വിഷാദ  രോഗത്തിന്റെ മൂന്നാം ഘട്ടത്തിൽ ആണ് ഞാൻ ഇപ്പൊ എന്ന് അവർ പറഞ്ഞു. പിന്നെ വീട്ടുകാരോടും പറഞ്ഞു നാട്ടിൽ പോയി ചികിത്സ ആരംഭിച്ചു. ആ നാളുകൾ ഇപ്പോഴും ഞാൻ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നാളുകൾ ആണ്. നീണ്ട ആറ്‌ മാസം  ഞാൻ കോളേജ് ഇൽ പോയില്ല. ഇല്ല ഇനി ഞാൻ പോകുന്നില്ല ഞാൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ എൻ്റെ ഉമ്മാന്റെ കണ്ണുനീർ എൻ്റെ മനസ്സിനെ വല്ലാതെ മാറ്റി ,മാനസികമായി ഞാൻ തന്നെ പിന്നീട് ഡിപ്രെഷനിൽ നിന്ന് മാറാൻ തുടങ്ങി ,മരുന്ന് ഡോസ് കുറച്ചു.. എന്നിട്ട് മുഴുവനും ആയി ഡോക്ടർ കൌൺസിൽ കൂടി ആയി നിർത്തി.
വീണ്ടും ആറ്‌ മാസം ഇടവേളയ്ക്കു ശേഷം ഞാൻ പോയി തുടങ്ങി. അപ്പോഴേക്കും ആ ജലജ എന്ന ടീച്ചർ കോളേജിൽ നിന്ന് പോയിരുന്നു ....
എൻ്റെ ജീവിതത്തിൽ ഞാൻ മനസ്സ് കൊണ്ട് ശപിച്ച ഒരു സ്ത്രീ ആ ടീച്ചറാണ്.
മാതാ  പിതാ ഗുരു  ദൈവം എന്നു പറയുന്നു..  പക്ഷെ ആ ഗുരു തന്നെ പിശാച്  ആയാലോ ????

ലോക മാനസികാരോഗ്യദിനത്തിൽ മനസിലെ ഓർമകളിൽ നിന്നും പകർത്തി എഴുതിയതാണ്..‌

4 comments:

  1. 'ജലജ' എന്ന പേരു കേൾക്കുമ്പോൾ ഓർമ്മവരുന്നത് എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുന്ന സിനിമാനടിയെ ആണ്. ഇതിപ്പോ ഈ കഥയിലെ 'ജലജ' വില്ലൻ കഥാപാത്രമാണല്ലോ?? സാരമില്ല നമുക്ക് നല്ല ഓർമകളെ മാത്രം എടുത്തു താലോലിച്ചാൽ പോരേ... മോശം ഓർമ്മകൾ അവിടെ കെട്ടിപ്പൂട്ടി കിടക്കട്ടെന്നേ....

    പിന്നേയ് ഇനിയങ്ങു തുടർച്ചയായി ബ്ലോഗിൽ പോസ്റ്റിക്കൊണ്ടിരുന്നാൽ മതി... ഡിപ്രെഷൻ ആ വഴിക്കു വരില്ല ;-)

    ബ്ലോഗേഴ്സ്ഗ്രൂപ്പിലെ ലിങ്ക് കണ്ടാണ് ഇവിടെത്തിയത്. ഫോളോ ചെയ്തിട്ടുണ്ട്.. ഇനിയും വരാം.. പണ്ടത്തെ പോസ്റ്റുകളും വായിക്കാം

    ReplyDelete
  2. ഓ.അത്‌ പോയ കാലം.അതിനി ഓർക്കണ്ട.

    ReplyDelete
  3. വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഓർക്കാതിരിക്കുക

    ReplyDelete