Thursday, March 10, 2011

ഞാനും... എന്‍റെ മാവോ ഗ്രൂപും...



എന്‍റെ  പുതിയ  ബ്ലോഗ്‌ ആണ് .ഞാനും എന്‍റെ മാവോ ഗ്രൂപും...എന്‍റെ മാവോ ഗ്രൂപ്പ്‌ ,നിങ്ങള്‍ കരുതുന്ന പോലെ മവൊഇസ്ട്ട ഗ്രൂപ്പ്‌ ഒന്നും ആല്ലട്ടോ,ഇത് മ്വവൂ എന്നത് ചെറുതാക്കി മാവോ  എന്നക്കിയതാനെ   എന്‍റെ ഈ ഗ്രൂപ്പ്‌..പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പൂച്ച എന്ന്  പറയും ...
ഒരു സന്ദ്യ സമയത്ത്  എന്‍റെ വീടിനു മുന്പില്‍ ഞാന്‍ ഒരു കരച്ചില്‍ കേട്ടു .ഒരു അമ്മയുടെ ദീന രോദനം ,അവള്‍  ഒരു കുഞ്ഞി ദോശ പൊട്ടു വായില്‍ വെച്ച് മക്കളെ വിളിക്കുക ആണ്.."ആവോവോ "എന്ന് പറഞ്ഞെ.പിന്നീട് ആണ് മനസിലായത് അവളുടെ പിഞ്ചു കുഞ്ഞുങ്ങളെ  ഒരു  തെരുവ് പട്ടി പിച്ചി ചീന്തി കഷണമായി ഇട്ടിരിക്കുന്ന കാഴ്ച  ഞങ്ങള്‍ കണ്ടത്...ഇത് ഒന്നും അറിയാതെ ആണ് ആ പാവം മക്കളെ തേടി അലയുന്നത് ..........
  എനിക്ക് ഈ  കാഴ്ച എന്നെ ഒരുപാട് വിഷമിപ്പിച്ചു.........ആ  പൂച്ചക്ക്  നിര്‍ഭാഗ്യവശാല്‍   പടച്ചവന്‍ കറുത്ത നിറം ആണ് കൊടുത്തത്...പിന്നെ പറയാന്‍ ഉണ്ടോ ബാക്കി കഥ....ജനഗള്കെ കറുത്ത പൂച്ചകളെ കാണുന്നതെ allergy ആണ്...
അന്ന് രാത്രി ഞാന്‍ ഒരു പഴയ ചക്കെ  എടുത്തു ഞങ്ങളുടെ വരന്ധയില്‍ വിരിച്ചു ,ആ ചാക്കിന്റെ അറ്റത് ഒരു പത്രത്തില്‍ പാലും വെച്ച് ഞാന്‍ അവളെ വിളിച്ചു..എന്നിട്ട് ഞാന്‍ മെല്ലെ  അവിടന്ന് പോന്നു ,എന്നിട്ട് ജനയിലൂടെ നോക്കിയപ്പോള്‍  ആ പാവം  ആര്‍ത്തിയോടെ പാല് കുടിക്കുന്നത് ആണ് ഞാന്‍ കണ്ടത്,എന്നിട്ട് അവള്‍  ആ ചാക്കിന്റെ ഒരു അറ്റത് കിടന്നു.......... എനിക്ക് അവളുടെ കണ്ണിലേക്കു നോകുമ്പോള്‍ എല്ലാം നിഷ്കളങ്കത തോന്നി. ഞാന്‍ അവള്കെ ഒരു പേരിട്ടു ......."കറുപ്പി" ....അവള്കെ കറുത്ത നിറം ആയതിനാല്‍ ഞാന്‍ ഈ പേര്  തിരഞ്ഞെടുത്തത്  ....പിന്നീടു അവളെ എന്റെ വീട്ടിലെ മറ്റുള്ളവര്‍ക്കും ഇഷ്ട്ടമാവാന്‍  തുടങ്ങി...
ഒരു ദിവസം കറുപ്പി അവളുടെ കൂടെ ഒരു ആണ്‍ പൂച്ച യെ ഞങ്ങളുടെ വീടിന്റെ മുറ്റത്തേക്ക് വന്നു."ഇതാണ് എന്റെ ചെക്കന് എന്ന് കാണിക്കാന്‍"..അന്ന് ഞങ്ങള്‍ ആ പ്രതീക്ഷികാതെ വന്ന ഞങ്ങളുടെ പുതിയ അദിതിക്കും ഭക്ഷണം കൊടുത്തു.........അന്ന് മുതല്‍ അവന്‍ എല്ലാ ദിവസവും ഭക്ഷണത്തിന്റെ സമയത്ത് അവിടെ ആജരകും,എന്നിട്ട് ഭക്ഷണം കഴിച്ച ഉടന്‍ സ്ഥലം വിടും ....അങ്ങനെ കാലങ്ങള്‍ കഴിഞു പോയി,കറുപ്പി ഗര്‍ഭിണി ആയി ,3 കുഞ്ഞുഗല്കെ ജന്മം കൊടുത്തു...അന്ന് സന്തോഷത്തിന്റെ ദിവസം ആയിരുന്നു എനിക്ക്.2 പെണ്ണും  1ആണും ....അതില്‍ ഒരു പെണ്‍കുട്ടി കറുപ്പും വെളുപ്പും കൂടിയ ദാല്മെസ്ഷ്യന്‍ പോലെ ആയിരുന്നു.മറ്റേ 2   പേരും  തവിട്ടു നിറവും..ഞാന്‍ അവര്കെ പേരിട്ടു....എച്ചു  ,ജിമ്മി ,മണ്ടൂസ്..
    കറുപ്പി ആ കുഞ്ഞുഗലെ ഇത്തിരി വലുതായപ്പോള്‍ തുടങ്ങി അഭ്യാസങ്ങള്‍ പഠിപ്പിക്കാന്‍,പട്ടാളക്കാര്‍  അവരുടെ ക്യാമ്പില്‍ പരിശീള്ളിപിക്കുന്ന  പോലെ  ആയിരുന്നു ....ചാടാനും ,ഓടാനും ,പതുഞ്ഞി ലക്ഷ്യമിട്ട് ശത്രുവിന്റെ മുന്നില്‍ ചാടി നില്കാനും,എങ്ങനെ ഇരയെ പിടിക്കാനും എന്നൊക്കെ ....
ഒരു ദിവസം എന്‍റെ  ഉമ്മ മുറ്റത്തേക്ക് ഇലകറി കെ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ കറുപ്പി യും ഉണ്ടായിരുന്നു കൂടെ ,പെട്ടന് ഒരു പാമ്പിനെ അവിടെ കണ്ടു;അടുത്ത നിമിഷം കറുപ്പി ആ പാമ്പിന്‍റെ തല കടിച്ചു മുറിച്ചു ,ഉമ്മാനേ രക്ഷപെടുത്തി ,അന്ന് ആദ്യമായി ഞങ്ങള്‍ കണ്ടു ആ  മൃഗം തിന്ന ചോറിനു നന്ദി  കാണികുന്നത്......
കരുപ്പിയുടെ കട്ടികള്‍ വലുതായി,അവര്‍കെ കുട്ടികള്‍ ആയി ....അങ്ങനെ എന്‍റെ ജിമ്മി കെ തങ്ക കുടം പോലെ ഒരു കുഞ്ഞിനു കിട്ടി ,അതാണ് കുട്ടന്‍.അതിന്‍റെ മുന്പായി ഞങ്ങളുടെ മണ്ടൂസിനെ കാണാതായി ,പിനീട്  അറിഞ്ഞു അവള്‍ മരിച്ചു പോയി .ഈ ഭൂമിയില്‍ കറുപ്പിയുടെ മക്കളും ,മക്കളുടെ മക്കളും എല്ലാം ദൈവം തിരികെ വിളിച്ചു...അവളെ മാത്രം ശേഷിപിച്ചു ....ഇപ്പൊ കുറച്ചു കാലം ആയി ഞങ്ങളെ അവിടന്ന് താമസം  മാറിയിട്ട് ,അതിനു ശേഷം ഞങ്ങള്‍ അവളെ പിന്നെ കണ്ടിട്ടില്ല..........അറിയില്ല എന്‍റെ കറുപ്പി ജീവനോടെ ഉണ്ടോ അതോ 
മരിച്ചു പോയോ എന്നു!!!!
 ഇതാണ് എന്‍റെ മാവോ പട ഉടെ കഥ .............................

                                                                                എന്നു .   
                                                                                                      ഷംന ഹസ്സന്‍