ഒരു വേനല്‍കാല അവധി ദിവസത്തില്‍ ഞാനും ,ദീപ,അശ്വതി,മറിയ,ശ്യാം
.ഞങ്ങള്‍ എല്ലാവരും കൂടി ഒരു പ്രതിക്ഞ്ഞ ചെയ്തു ,ഇപ്രാവശ്യത്തെ അവധി കാലത്ത് എല്ലാവരും വീട്ടില്‍ ചെടികള്‍ നാട്ടുപിടിപ്പികും .അങ്ങനെ 4 )൦ ക്ലാസ്സിലെ 5 അംഗ സംഗം വീടുവിടാംതരം ചെടികള്‍ അന്വേഷിച്ചു നടപ്പായി ....
ദീപ എന്നോട് പറഞ്ഞു :ഇന്ദു നീ ഈ ചെമ്പരത്തി കണ്ടോ ,നല്ല ഭംഗി ഇല്ലേ ?ഞാന്‍ ഇതിന്‍റെ ഒരു കൊമ്പ് എടുകുകയാണ് ...
അശ്വതി അപ്പുറത്തെ മതിലില്‍ പടര്‍ന്നു കിടക്കുന്ന വേലിചെടി പൊട്ടിച്ചു എടുത്തു .മറിയയും ശ്യാമും ഭയങ്കര തിരച്ചില്‍ മുഴുകിയിരിക്കയിരുന്നു ......
ഞാന്‍ ചെടി തിരഞ്ഞു തിരഞ്ഞു ഒരു വീടിന്‍റെ മുന്നില്‍ എത്തി .ആ വീടിന്‍റെ മുറ്റത്തു വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മൈലാഞ്ചി മരം കണ്ടു .എനിക്കാണെങ്കില്‍ മൈലാഞ്ചി ഇടുന്നത് വളരെ ഇഷ്ട്ടമുള്ളതാനെനും..
ആ മരത്തിന്‍റെ ഒരു കമ്പ്പൊട്ടിച്ചു ഞാന്‍ എന്‍റെ കൂട്ടുകാരുടെ അടുത്തേക്ക് പോയി ..................
മറിയയും ശ്യാമും ഓരോ റോസപൂവിന്റെ കൊമ്പും കടലാസുചെടിയുടെ കൊമ്പും ശേഗരിച്ചിരുന്നു....
അങ്ങനെ ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കു നടന്നു ...
അപ്പോഴേക്കും സമയം ഉച്ചയായിരുന്നു ...
അമ്മ വരാന്ധയില്‍ എന്നെയും കാത്തു നില്പുണ്ടാരിയുന്നു ..
അമ്മ :ഇന്ദു നീ എവിടെ ആയിരുന്നു ?
ഞാന്‍ അമ്മക്ക് എന്‍റെ കയ്യിലെ ചെടി കൊമ്പ് കാണിച്ചു കൊടുത്തു .
ഇന്ദു:അമ്മെ ഞങ്ങള്‍ ഈ അവധികാലത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാന്‍ പോവാണ് .
അത് കേട്ടപ്പോള്‍ ഒരു പുഞ്ചിരിയോടെ അമ്മ പറഞ്ഞു :നോക്കട്ടെ എന്‍റെ മോള് കൊണ്ട് വന്ന ചെടിയുടെ കൊമ്പ്
ഇന്ദു:അമ്മെ ഇതു മൈലാഞ്ചി ചെടിയുടെ കൊമ്പാണ് ,എനിക്ക് ഇതു വലുതായിട്ട് അതിലെ ഇല എടുത്തു മൈലാഞ്ചി ഇടണം ...
അമ്മ ഒരു ചെറു പുഞ്ചിരിയോടെ ഇന്ധുനോട് പറഞ്ഞു :അതൊക്കെ നമുക്ക് ചെയ്യാം ,നീ ഇപ്പൊ കയ്യും കാലും ഒക്കെ കഴുകി ചോറ് കഴിക്കാന്‍ പോര് .
ഊണ് മേശയില്‍ ഒരു വിഭവ സമ്രിതമായ ഭക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി ...ചോറ്,സാമ്പാര്,അവിയല്‍ ,വലിയ പപ്പടം പൊരിച്ചത്,അമ്മാമ്മേടെ കണ്ണിമാങ്ങ അച്ചാര്‍ ,പിന്നെ ഉപ്പിട്ട കട്ട തൈരും ..ഇതെല്ലം കണ്ടിട്ട് വായില്‍ വെള്ളം ഊറാന്‍ തുടങ്ങി .സത്യം പറഞ്ഞാല്‍ ഒരു കപ്പല് ഓടിക്കാന്‍ ഉള്ള വെള്ളം ഉണ്ടായിരുന്നു .ഭക്ഷണം കഴിച്ച ഉടനെ തന്നെ ഞാന്‍ മുറ്റത്തേക്ക് പോയി ,നല്ല ഒരു സ്ഥലം കണ്ടുപിടികാനായിരുന്നു ,എന്‍റെ ചെടി കുഴിച്ചിടാന്‍ .മുറ്റത്തിന്റെ ഒരു വശത്ത് മതിലിനോട് ചേര്‍ന്ന് ഞാന്‍ എന്‍റെ ചെടി കുഴിച്ചിട്ടു .പിന്നീടു എന്നും രാവിലെ എണീറ്റാല്‍ ആദ്യം ചെയ്യുനത് എന്‍റെ ചെടിക്ക് വെള്ളം നനകുന്നത് ആയിരിക്കും ...
അങ്ങനെ കാലങ്ങള്‍ കടന്നു പോയി എന്‍റെ ചെടി വളര്‍ന്നു മരമായി .അതിലെ ഇലകള്‍ പറിച്ചു ഞാന്‍ തന്നെ അമ്മയെ കാണാതെ അടുക്കളയില്‍ പോയി ഇലകള്‍ അമ്മിയില്‍ അരക്കാന്‍ തുടങ്ങി.അരച്ച് കഴിഞ്ഞപ്പോള്‍ കയ്യാകെ കുറച്ചു കഴിഞ്ഞപ്പോള്‍ ഓറഞ്ച് നിറമായിരുന്നു .അത് കണ്ടപ്പോള്‍ അമ്മ ആദ്യം ശകാരിച്ചു ,പിന്നീടു അമ്മതന്നെ എനിക്ക് മൈലാഞ്ചി ഇട്ടു തന്നു ,എന്നിട്ട് വിരലില്‍ മൈലാഞ്ചി കൊണ്ട് തൊപ്പി ഇടുകയും ചെയ്തു ....
വേനല്‍ അവധികാലം കഴിഞ്ഞു സ്കൂള്‍ തുടങ്ങി ,എന്നും ഞാന്‍ ക്ലാസ്സില്‍ പോവുംപോലും ആദ്യം ഞാന്‍ എന്‍റെ ചെടി നന്ച്ചേ പോവാരുള്ളത്
അങ്ങനെ കാലങ്ങള്‍ കടന്നു പോയി ഞാന്‍ 7 ) o ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഒരു ജ്യോത്സനെ കണ്ടപ്പോള്‍ ,അയാള്‍ പറഞ്ഞത് അനുസരിച്ച് വീടിന്‍റെ മതില്‍ ഉള്ളിലോട്ടു മാറ്റി പണിതു .അപ്പോള്‍ എന്‍റെ മൈലാഞ്ചി മരം മതിലിന്റെ പുറത്തായി ,റോഡില്‍ ഒരു അനാഥ യെ പോലെ മതിലിനപ്പുറം നില്കുന്നത് കണ്ടു എനിക്ക് സങ്കടം ആയി..പിന്നീടു എന്നും ഞാന്‍ എന്‍റെ മൈലാഞ്ചി മരത്തെ നോക്കുമ്പോള്‍ പൊടി പിടിച്ചു നില്കുന്നുണ്ടായിരിക്കും
9 )o ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് ,പെരുന്നാള് സമയത്ത് എല്ലാവരും എന്‍റെ മരം പൊട്ടിച്ചു ഇലകള്‍ എടുക്കുമ്പോള്‍ എനിക്ക് സങ്കടം വന്നു .അപ്പോള്‍ തന്നെ എനികൊരു ആശയം മനസ്സില്‍ വന്നു.ഞാന്‍ ഒരു കയറു എടുത്തു എന്‍റെ മരത്തില്‍ കെട്ടി,അതിന്റെ മറ്റേ അറ്റം ഞങ്ങളുടെ വീടിന്‍റെ ഒരു ഭാഗത്ത് കെട്ടി വച്ചു.അതിനു ശേഷം ,എല്ലാവരും ആദ്യം എന്നോട് സമ്മതം ചോദിക്കും എന്നിട്ടേ ഇല പൊട്ടിക്കാന്‍ തുടങ്ങുല്ല് ,എന്നോടെ സമ്മതം ചോദിക്കുമ്പോള്‍ തന്നെ എനിക്ക് സന്തോഷം വരും :)
കാലങ്ങള്‍ വളരെ പെട്ടന്ന് കടന്നു പോയി,എന്‍റെ കല്യാണമാണ് .അതിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി വീട് പെയിന്റ് ഇടുകയും,മതിലില്‍ പണികള്‍ നടന്നുകൊണ്ടിരിക്കയായിരുന്നു .പുറത്തു നിന്ന് വെട്ടു കത്തി കൊണ്ടേ മുറിക്കുന്ന ശബ്ദം കേടു ഞാന്‍ ഉമ്മുരതെക്ക് വന്നപ്പോള്‍ കണ്ട കാഴ്ച കണ്ടു ഞാന്‍ ഞെട്ടി പ്പോയി "പണിക്കാര്‍ എന്‍റെ മൈലാഞ്ചി മരം വെട്ടുന്നു "അതിന്റെ അടുത്തായി അച്ഛന്‍ നില്കുന്നുടായിരുന്നു .ഞാന്‍ അച്ഛനോടെ ചോദിച്ചു "അച്ഛാ ഞാന്‍ ഈ വീട്ടില്‍ ആകെ നട്ട ചെടി വെട്ടുകയാണോ ?"അത് കേട്ടു പണിക്കാര്‍ ചിരികുന്നുണ്ടായിരുന്നു ..
അച്ഛന്‍ പറഞ്ഞു :അതിനു ഇനി നീ ഈ വീട്ടില്‍ ഉണ്ടാവില്ലലോ ,വേറെ വീട്ടിലെക്കു പോവല്ലേ !!
അതിന്റെ ബാകിയുള്ള കുറ്റി ഇനിയും തരിര്‍ത്തു വളരും എന്നാ പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു ..............
എന്ന്
ഇന്ദു