Saturday, March 9, 2013
അവസാന ശ്വാസം
വറ്റാത്ത ഉറവകള്‍ വറ്റി വരണ്ടു
ഭൂമി തന്‍ നിശ്വാസം ചുടുകാറ്റായ് ഉയര്‍ന്നു
അവസാന ശ്വാസം വലിക്കുന്ന മര്‍ത്യന്റെ
ഉടല്‍ പോലെ മാമരം ഞെട്ടിയുലഞ്ഞു
ഭൂമി തന്‍ നിശ്വാസം ചുടുകാറ്റായ് ഉയര്‍ന്നു
അവസാന ശ്വാസം വലിക്കുന്ന മര്‍ത്യന്റെ
ഉടല്‍ പോലെ മാമരം ഞെട്ടിയുലഞ്ഞു
Thursday, March 7, 2013
ശിശു
ശിശുവായ് ജനിച്ചവന്‍ ശിശുവായ് മരിക്കുന്നു :(
Wednesday, March 6, 2013
കഥ പറഞ്ഞ മിഴികള്‍ ....
..
തീഷ്ണമായ നിന്‍ കണ്ണുകള്‍ക്കെന്തോ
തീഷ്ണമായ നിന്‍ കണ്ണുകള്‍ക്കെന്തോ
എന്നോട് പറയാനുണ്ടായിരുന്നു
പറയാന്‍ മറന്ന പരിഭവമോ?
അതോ പറയാന്‍ മറന്ന കഥയോ?
എപ്പോഴും നിന്‍ തവിട്ടു നിറമുള്ള കണ്ണുകള്‍
എന്നെ കാന്തിക ശക്തിയാല്‍
ആകര്‍ഷിച്ചു കൊണ്ടേ യിരുന്നു...
നിന്‍ തിളക്കമുള്ള കണ്ണുകള്‍
ഒരു വജ്രമെന്ന പോലെ
തിളങ്ങിയിരുന്നു...!
നിന്‍ കണ്ണുകളില്‍ നോക്കിയ മാത്ര
ഞാന്‍ മാസ്മരികതയില്‍ അകപ്പെട്ടു
ഇനിയും നിന്‍ മിഴികളെ
ഒരു നോക്കു കാണുവാന്‍
ഞാന്‍ കാത്തിരിപ്പൂ .....!
Monday, March 4, 2013
പ്രവാസി
നാടുകള്‍ താണ്ടിപ്പോയ് ..
കാലങ്ങള്‍ കടന്നുപോയ് ..
ഓര്‍മ്മകള്‍ മറന്നുപോയ് ..
മരണത്തെ അടുത്തുപോയ് ...
Sunday, March 3, 2013
സഖേ...
വൈകി വന്ന നീ എന്തേ മറന്നു പോയ് ..
ഒരായിരം ദിനങ്ങളായി കാത്തിരുന്നത് ഞാന്‍
അല്ലയോ സഖേ ഇത്രയും നാള്‍ നീ
കണ്ടില്ലെന്നു നടിച്ചതോ അതോ ..!?
എത്രനാള്‍ കൂടി ഞാന്‍ കാത്തിരിക്കുമെന്ന്
ചിന്തിച്ചിരുന്നു പോയതോ നീ ........?
Subscribe to:
Posts (Atom)