മായ കണ്ണാടി
കിട്ടുമോ
എന്റെ വരുംകാലം
കാണുവാന്‍ ..............
മഴയുടെ ചുംബനങ്ങള്‍
എന്റെ മേനി
ഏറ്റുവാങ്ങുമ്പോള്‍
ഒരായിരം സ്വപ്‌നങ്ങള്‍
കടന്നു പൊയീ .......
നിലക്കാത്ത ഓളവും
ഒടുങ്ങാത്ത മോഹവും
മരിക്കാത്ത സ്മരണയും
ഈ ധരണിയില്‍ തന്നെ .............
നിദ്ര വരാറില്ലെന്നു കേഴുന്ന
നിന്‍ മിഴികളില്‍ കണ്ടു ഞാന്‍
നിദ്രതന്‍ നിഴലാട്ടം ..........