Saturday, January 5, 2013

സുസ്സന്‍ ......

സുസ്സന്‍ .........
അതാണ്  അവളുടെ പേര് ....30 വയസ്സ് പ്രായം ,5'6" ഉയരം ,തോളിനൊപ്പം വെട്ടിയിട്ട ചുരുണ്ട മുടി,എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ,അന്ഗ്ലോ  ഇന്ത്യന്‍ സ്റ്റൈല്‍ മുട്ടിന് ഒപ്പം ഉള്ള ഫ്രോക്കും ഇട്ട് സദാ സമയവും തന്റെ ചെടികളെ നോക്കിയും വെള്ളം നനച്ചും സമയം കഴിച്ചുകൂട്ടിയിരുന്നത്‌ ..
അവള്‍ക്ക് ആകെ  ഉണ്ടായിരുന്നത് ഒരു മുത്തശ്ശി മാത്രം ....താമസമായി ഒരു കൊല്ലം തികയും  മുന്പേ  ആ  മുത്തശ്ശി ജീവിതത്തോട് യാത്ര പറഞ്ഞു മണ്മറഞ്ഞു ... പിന്നീട്  സുസ്സന്‍ തനിച്ചായി ആ വലിയ വീട്ടില്‍ ......
അവള്‍ ആകെ പുറത്ത് പോകുന്നത് ഞാറാഴ്ച ദിവസങ്ങളില്‍ മാത്രം അതും  പള്ളിയില്‍ പോകുവാന്‍ ....
ആരോടും സംസാരിക്കാത്ത ഒരു  പ്രകൃതം ആയിരുന്നു അവളുടേത്‌ .എല്ലാവരും ഒരു അന്യ ഗ്രഹ ജീവിയെ പോലെ ഉറ്റുനോക്കിയിരുന്നു അവളെ ഈ പ്രകൃതം  കൊണ്ട് ......
       
   അങ്ങനെ ഇരിക്കയെ ആണ് സുസ്സന്റെ അയല്‍വാസിയായ സലിം ന്റെ  വീട്ടിലേക്കു അവരുടെ ഏക മോള് അനുഷ ,അവളുടെ +2 പഠനം കഴിഞ്ഞു വീട്ടില്‍ എത്തുന്നത്‌ ..........
അനുഷ അങ്ങ് ദൂരെ   ഊട്ടിയില്‍ ബോര്‍ഡിങ്ങില്‍ ആയിരുന്നു ചെറുപ്പം തൊട്ടേ  പഠിച്ചിരുന്നത് .. അവള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്ന് സലിം ന്റെ ആഗ്രഹമായിരുന്നു .....
സലിമിന്റെ ഭാര്യ ആയ്ഷക്ക് വിദ്യാഭ്യാസം കുറവായതിനാല്‍ ,തന്റെ മകളെ പഠിപ്പിച്ചു ഒരു
നല്ല സ്ഥാനത്ത് ആക്കണം എന്ന ആഗ്രഹം കൊണ്ടാണ് അയാള്‍  മോളെ ഊട്ടിയില്‍ ഒരു ബോര്‍ഡിങ്ങില്‍ ചേര്‍ത്തത് .അനുഷ പഠിക്കാന്‍  നല്ല  മിടുക്കിയാണ് ,കൂടാതെ കവിത,  കഥ എഴുത്ത് ,ചിത്രം  വരക്കല്‍ എന്നിവയിലും നല്ല മിടുക്കിയായിരുന്നു ..അവളുടെ തുടര്‍നുള്ള പഠനത്തിനായി അടുത്തുള്ള പട്ടണത്തിലെ കോളേജില്‍ അവളെ ചേര്‍ത്തു ...
അങ്ങനെ ഇരിക്കെ ആണ് ,തന്റെ  പുതിയ  അയല്‍വാസിയായ  സുസ്സനെ കുറിച്ച് അനുഷ  ശ്രദിക്കാന്‍  തുടങ്ങിയത് .എന്തോ നികൂടത നിറഞ്ഞ ആളാണെന്ന്  അവള്‍ക്ക്  തോന്നി ..തന്നെയും ആരോടും  കൂട്ടില്ലാത്ത അവരോടു ഒരു പ്രതേക  ഒരു അടുപ്പം തോന്നി ......
    എന്നും പതിവായി സുസ്സന്‍ തന്റെ ചെടികളെ  പരിചരിക്കുമ്പോള്‍ അനുഷ  പലക്കാരണങ്ങള്‍ ഉണ്ടാക്കി സുസ്സനോട് സംസാരിക്കാനുള്ള സാഹചര്യം ഉണ്ടാക്കും .ആദ്യമൊക്കെ സുസ്സന്‍ ഒന്നോ രണ്ടോ വാക്കുകളില്‍ മറുപടി പറഞ്ഞു സംസാരം നിര്‍ത്തും ....പിന്നീട് അനുഷയുടെ എപ്പോഴും  ചിരിക്കുന്ന മുഖവും നിഷ്കളങ്ക്കമായ കണ്ണുകളും സുസ്സന്റെ   മനസ്സില്‍ സ്ഥാനം പിടിച്ചു ....
എന്നും കോളേജ് വിട്ടുക്കഴിഞ്ഞാല്‍ അനുഷ സുസ്സന്റെ വീട്ടിലേക്കു പോകും ,അവരോടൊപ്പം കുറച്ചു നേരം കഴിച്ചു കൂട്ടിയിട്ടെ  തന്റെ വീട്ടിലേക്ക് പോവരുള്ളു  ..
ഒരു തിന്ക്കലാഴ്ച്ച കോളേജ് കഴിഞ്ഞു അനുഷ സുസ്സന്റെ വീട്ടിലേക്കു  പോയപ്പോള്‍ കലങ്ങിയ  കണ്ണുകളോട് കൂടിയ സുസ്സനെ  കണ്ടപ്പോള്‍ ,അനുഷ കാര്യം തിരക്കി ...പക്ഷെ ഒന്നുമില്ലെന്ന് പറഞ്ഞു  വിട്ടുമാറുകയാണ് സുസ്സന്‍ ചെയ്തത് .പിന്നീട് എത്രയോ ദിവസങ്ങള്‍  കടന്നുപ്പോയി ,പക്ഷെ സുസ്സന്‍ എപ്പോഴും ഒരു  ചിന്തയില്‍ എന്ന പോലെ സദാ സമയവും ദുക്കിച് ഇരിക്കായിരിക്കും ...തന്റെ പ്രിയപ്പെട്ട ചെടികളെ പോലും അവര്‍ പരിപാലിക്കാന്‍  മറന്നിരിക്കുന്നു ..
 അനുഷക്ക് സുസ്സന്റെ ഈ  അവസ്ഥ  ഏറെ വിഷമത്തിലാക്കി ......
        അവള്‍  സുസ്സന്റെ അരികിലേക്കുപ്പോയി  നിലത്ത് ഇരിപ്പുറപ്പിച്ചു ....എന്നിട്ടു ചോദിച്ചു ,ചേച്ചി  എന്തിനാ ഇങ്ങനെ  വിഷമിക്കുന്നത് .....?എന്താണ് കാര്യം ...?എന്ത് പറ്റി ചേച്ചിക്ക് ?എന്നോട് പറഞ്ഞുകൂടെ ...?? സുസ്സന്‍ അനുഷയുടെ നിഷ്കലങ്ക്കമായ കണ്ണുകളില്‍ കന്നുന്നീര്‍ തളംകെട്ടി  നില്‍ക്കുന്നത് കണ്ടപ്പോള്‍ പോട്ടികരഞ്ഞു പോയി  .........തന്റെ കണ്ണുകള്‍ക്ക്‌ താങ്ങാവുന്നതിലെക്കാള്‍ കൂടുതല്‍  കരഞ്ഞ് തന്റെ മനസ്സ് ശാന്തമായപ്പോള്‍ സുസ്സന്‍ പറഞ്ഞു തുടങ്ങി ........
കഴിഞ്ഞ ആഴ്ച പത്രത്തില്‍ ഒരു മരണ വാര്‍ത്ത കണ്ടു "റോയ് മാത്യു ഒരു കാറപകടത്തില്‍ മരണപെട്ടു ...."അത് പറഞ്ഞുതീരും മുന്‍പേ സുസ്സന്‍ പോട്ടികരയാന്‍ തുടങ്ങി\....അനുഷ നന്നേ പാടുപെട്ടു സമാധാനിപ്പിക്കാന്‍ ...തന്റെ  വിരലുകള്‍ കൊണ്ട് സുസ്സന്റെ ശിരസ്സില്‍ തലോടി കൊണ്ട് മെല്ലെ ചോദിച്ചു "ആരാണ് റോയ് മാത്യു ?!!!.
സുസ്സന്‍ വിധൂരതയിലേക്ക് നോക്കികൊണ്ട്‌ പറഞ്ഞു "എന്റെ എല്ലാം  മെല്ലാം ആയിരുന്നു ഒരു കാലത്ത് "

1995  മെയ്‌ 13.......
  അന്നായിരുന്നു ഞങ്ങള്‍ ആദ്യമായി  കണ്ടുമുട്ടുന്നത് ...........
ഫാദര്‍ ഡാനിഎല്‍ ന്റെ  നിര്‍ദേശപ്രകാരം ഞാന്‍ വയലിന്‍ പഠിക്കാന്‍ ചേര്‍ന്നിരുന്നു ....ആ കാലത്ത് മാത്യു ന്റെ മകന്‍  കല്‍കത്തയില്‍  പഠിക്കുകയാണെന്നു കേട്ടിരുന്നു ..കൊടിശ്വരനായ
മാത്യു  വിന്റെ ഏക  പുത്രനാണ് റോയ് ...
  റോയ് മാത്യു ......6 അടി  പൊക്കം , വെളുത്ത നിറം , തവിട്ടു നിറമുള്ള കണ്ണുകള്‍ ...ആ  കണ്ണുകള്‍ക്ക്‌ ഒരു കാന്തിക ശക്തി  ഉണ്ടായിരുന്നു ,ആരെയും ആകര്‍ഷിക്കുന്ന ശക്തി  !!!
ഒരു ദിവസം  ഞാന്‍ വയലിന്‍ പഠിക്കാന്‍  പോകുമ്പോള്‍ എതിര്‍വശത്ത് നിന്ന് റോയ് വരുനുണ്ടായിരുന്നു ....ആ തവിട്ടു നിറമുള്ള കണ്ണുകള്‍ എന്നെത്തന്നെ നോക്കുനുണ്ടായിരുന്നു ....റോഡിന്‍റെ അരികിലൂടെ   വേഗത്തില്‍ നടന്നിരുന്ന ഞാന്‍ പെട്ടന്ന് ഒരു കല്ലില്‍ തട്ടി  വീണ്‌പ്പോയി .........കഷ്ട്ടക്കാലത്തിനു അയാളുടെ നേരെ മുന്‍പില്‍ തന്നെ വീണു ...ഒരു ചെറിയ ചമ്മലോടെ ഞാന്‍  എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു  കയ്യ് എന്റെ നേരെ നീട്ടി ആ തവിട്ടു കണ്ണുകള്‍ എന്റെ കണ്ണിലേക്കു നോക്കിനില്‍കുന്നുണ്ടായിരുന്നു ..എന്തോ ഒരു മാസ്മരികത പോലെ ഞാന്‍ ആ കയ്യില്‍ പിടിച്ചു  നീട്ടു ,ഒരു നന്ദി പോലും പറയാതെ നടന്നു പോയി ഞാന്‍ ....
എന്തോ ഒരു  പെടികൊണ്ട് മാത്രമാണ്  ഞാന്‍ ഒരു നന്ദി വാക്ക് പറയാന്‍ പോലും നില്‍ക്കാതെ വേഗത്തില്‍ നടന്നു  നീങ്ങിയത് ........
രാത്രി ഉറങ്ങാന്‍    കിടന്നപ്പോഴും മനസ്സില്‍ ആ തവിട്ടു കണ്ണുകള്‍  മായാതെ കിടക്കുനുണ്ടായിരുന്നു ....
എത്ര ഉറങ്ങാന്‍  ശ്രമിച്ചിട്ടും ഉറക്കം പോലും എന്നോട് അകന്നു നിന്നു പോയിരിക്കുന്നു ... .ജനാലയില്‍ കൂടി  പുറത്തേക്കു നോക്കിയപ്പോള്‍ പൂര്‍ണ ചന്ദ്രനെയും നിലാവത്ത് എല്ലാ  മരങ്ങളും ചെടികളും എല്ലാം പകല്‍പോലെ കാണാന്‍ കഴിഞ്ഞു ......
ഒരു നന്ദി പോല്ലും പറയാതെ നടന്നുപ്പോയില്ലേ എന്ന് എന്റെ മനസ്സ് എന്നോട് തന്നെ ചോദിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ലജ്ജ തോന്നി !!!!
നേരം  പുലര്‍ന്നു  കണ്ണിലേക്കു സൂര്യകിരണങ്ങള്‍ പതിഞ്ഞപ്പോള്‍ ആണ് ഞാന്‍ മനസിലാക്കുന്നത്‌ ഇന്നലെ ആ ജനാലയുടെ അടുത്ത്  ഇരുന്ന ഇരുപ്പില്‍ തന്നെ ഞാന്‍  ഉറങ്ങിപോയി എന്ന് .......
 വയലിന്‍ ക്ലാസ്സിലേക്ക് പോകുമ്പോള്‍ ഞാന്‍ വഴിയില്‍ കൂടി ഞാനറിയാതെ തന്നെ എന്റെ കണ്ണുകള്‍ ആ തവിട്ടുനിറമുള്ള കണ്ണുകളെ തേടി നടകുകയായിരുന്നു .........ഒടുവില്‍ നിരാശയോടെ ആണ് അന്നത്തെ ക്ലാസ്സിലേക്ക്  പോയത് ..പിന്നീടുള്ള രണ്ടു ദിവസവും ഞാന്‍ നിരാശയില്‍ തന്നെ ആയിരുന്നു ..മൂന്നാമത്തെ ദിവസം ,ഞാന്‍ ക്ലാസ്സിലേക്ക് പോകും വഴിക്ക് അപ്രതീക്ഷമായി ഞാന്‍  വീണ്ടും ആ കാന്തിക ശക്തി ഉള്ള തവിട്ടു കണ്ണുകളെ കണ്ടപ്പോള്‍ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിചാടി ......
     ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍  പറഞ്ഞു "എന്നോട് ക്ഷമിക്കണം അന്ന് ഒരു നന്ദി വാക്ക് പോലും പറയാന്‍ ഞാന്‍ നില്കാതത്തിനു "!!!!
അയാള്‍ ഒരു  പുഞ്ചിരിയോടെ പറഞ്ഞു "അതിനെന്താ   കുഴപ്പമില്ല ..കുട്ടി റോഡിലൂടെ പോകുമ്പോള്‍
 ഇനിയെങ്കിലും  സൂക്ഷിച്ചു നടക്കണേ ........"
ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ അനുസരണയോടെ തലയാട്ടി നിന്നു .....
വീണ്ടും അയാള്‍ പറഞ്ഞു "എന്റെ പേര് റോയ്  എന്നാണ് ,തെക്കേടത്ത് മാത്യു ന്റെ മകന്‍ , കുട്ടിയുടെ പേര് എന്താണ് ..?
ഞാന്‍ നാണം കൊണ്ട് തല തഴ്ത്തികൊണ്ട് പറഞ്ഞു "എന്റെ പേര് സുസന്‍ ,താഴെപറമ്പില്‍  ജോസ് ന്റെ മകള്‍ ..."അത് പറഞ്ഞുകൊണ്ട്  വാച്ച് ലെ സമയം നോക്കികൊണ്ട്‌ ഞാന്‍ പറഞ്ഞു " അയ്യോ എനിക്ക് നേരം വൈകുന്നു ,ഞാന്‍  പോകട്ടെ ....ക്ലാസ്സ്‌  തുടങ്ങാന്‍ നേരമായി "...
റോയ് :ശരി  നീ പൊയ്ക്കോ ....സുസ്സന്‍ ഇനിയും  നമ്മള്‍  കണ്ടുമുട്ടുമോ  ആവോ ?
സുസ്സന്‍ മറുപടി ആയി ഒന്ന്   ചിരിച്ചതേയുള്ളൂ ,എന്നിട്ട് അവള്‍ ദ്രിതിയില്‍ നടന്നുപോയി .....

റോയ് അവന്റെ  ഡയറിയില്‍  എഴുതി ...........
 എന്തെന്നറിയില്ല ആദ്യ   നിമിഷത്തില്‍ തന്നെ ഞാന്‍ ആ സുന്ദരിയെ കണ്ടപ്പോള്‍ എന്റെ മനസ്സ് എന്നോട് പറഞ്ഞു "ഇതാണ്  നിന്റെ പെണ്ണ് എന്ന് "!!!!!!!!!!!!!
അവളുടെ ഇടതൂര്‍ന്ന ചുരുണ്ട മുടിയും , നീണ്ടു  മെലിഞ്ഞ മൂക്കും ,പുഞ്ചിരിതൂകുന്ന കുഞ്ഞു ചുണ്ടുകളും എന്റെ  മനസ്സില്‍ മായാതെ  കിടക്കുന്നു..കര്‍ത്താവേ ആ മാലാഗയെ എനിക്ക് കിട്ടിയിരുന്നെങ്കില്‍ ...!!!

ദിവസങ്ങള്‍ കഴിയുംതോറും അവരുടെ പ്രണയത്തിന്റെ ഗാടതയും വര്‍ദിച്ചുകൊണ്ടെയിരുന്നു .... സുസ്സനും  റോയും വിട്ടുപിരിയാന്‌പറ്റാത ബന്ദത്തില്‍ ആയി  തീര്‍ന്നു.....അങ്ങനെഇരിക്കെ അവരുടെ ഈ ബന്ധം ദുഷ്ട്ടനായ മാത്യു വിന്റെ  കാതുകളില്‍ എത്തി .....കോപിതനായ അയാള്‍ തന്റെ മകനെ
ഏറെ നേരം ശകാരിച്ചു ,കൂടാതെ അവനെ  എത്രയും വേഗം കാല്‍കത്തയിലേക്ക്  പറഞ്ഞയക്കാന്‍
തീരുമാനിച്ചു ...എന്നിട്ടും കലി തീരാത്ത അയാള്‍ സുസ്സന്റെ വീട്ടിലേക്കാണ് പിന്നീട് പോയത് ,എന്നിട്ട്
തന്റെ പണത്തിന്റെ ബലത്തില്‍ അയാള്‍ ഒരു ഭീഷണിയും മുഴക്കി "ഇനി മേലാല്‍ ഞാന്‍ നിങ്ങളുടെ കുടുംബത്തെ ഇവിടെ കണ്ടുപോവരുത് ,പൊയ്ക്കോ ഈ  വിട്ടു പൊയ്ക്കോ "
ഭയന്നു വിറച്ച   ആ മുത്തശ്ശി കൊച്ചു മോളെ പിടിച്ചു രാത്രി  മുഴുവന്‍   ഉറങ്ങാതെ കിടക്കായിരുന്നു ...
നേരം  വെളുത്തപ്പോള്‍ സുസ്സന്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ എന്നാ പോലെ പോയി റോയ് യെ  കണ്ടുമുട്ടി രഹസ്യമായി .........കണ്ടമാത്രയില്‍ തന്നെ റോയ് തന്റെ  പ്രിയതമയെ കെട്ടിപിടിച്ചു ഏറെ നേരം നിന്നു ...ഒരു ചെറിയ തേങ്ങലിന്റെ ശബ്ദം കേട്ടാണ് അയാള്‍ അവളുടെ
മുഖതേക്ക് നോക്കുന്നത് .....
അവളുടെ കലങ്ങിയ കണ്ണുകള്‍ കണ്ട് അയാളുടെ മനസ്സ് ഏറെ വിഷമത്തിലായി ....അയാള്‍ നിശബ്ദനായ് നിന്നു ...പക്ഷെ ആ തവിട്ടു കണ്‍കളില്‍ കാണാമായിരുന്നു അവളോടുള്ള സ്നേഹവും അതിനൊപ്പം തന്നെ കണ്ണ് നീര് തളം കെട്ടിനില്‌കുന്നതും .........
അയാള്‍ മനസ്സില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു :"കര്‍ത്താവേ  ഇതുതെന്തൊരു  പരീക്ഷണം ".........
അവളുടെ മുഖo  റോയ് തന്റെ കയ്യുകൊണ്ട് ഉയര്‍ത്തിപിടിച്ചു കൊണ്ട് പറഞ്ഞു "ഞാന്‍ വരും   തേടി .....ഈ  ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും ഞാന്‍ വരും.....നീ എന്റെതാണ് എന്റെത് മാത്രം ........." ഇതു കേട്ട് അവള്‍ നിശബ്ദതയോടെ തലയാട്ടി ..........
കൂടുതല്‍ നേരം  അവിടെ നില്‍കുന്നത് അപകടമായതിനാല്‍ അവര്‍  പിരിയും മുന്‍പേ അയാള്‍ അവള്‍ക്ക് തന്റെ കഴുത്തില്‍ കിടന്ന മാല അവളുടെ കഴുത്തില്‍ അണിഞ്ഞു കൊണ്ട് പറഞ്ഞു "നീ ഇത് സൂക്ഷിക്കണം ഞാന്‍ തിരിച്ചുവരുംവരെ .....   അന്ന് ഏറെ വിഷമത്തോടെ ആണ് അവര്‍ പിരിഞ്ഞത് ............
  പിന്നീടുള്ള കാലം  സുസ്സന്‍ ആ മാല ഒരു നിധിയെ   പോലെ സൂക്ഷിച്ചു ........
ഓരോ ദിവസവും പിന്നിടുമ്പോഴും അവള്‍ സ്വയം  സമാദാനിപിക്കും ഇന്നലെങ്കില്‍  നാളെ  തീര്‍ച്ചയായും എന്റെ റോയ് തിരിച്ചുവരും ...........


       കാലങ്ങള്‍ കടന്നുപ്പോയി ....പിന്നീട് റോയ് ഉടെ  മരണ വാര്‍ത്ത ആണ് സുസ്സന്‍ കേള്‍ക്കുന്നത് ...അത് ആദ്യം  വെറും ഒരു
സ്വപ്നം മാത്രമാണെന്ന് കരുതി അവള്‍  പക്ഷെ പിന്നീട് യാധാര്ത്യത്തിന്റെ കയ്പ്പുള്ള സത്യം അവളുടെ മനസ്സിനെ പിടിച്ചു കുലുക്കി ........
ഇത്രയും പറഞ്ഞു തീര്‍ന്നപ്പോള്‍ തന്റെ മനസ്സില്‍ നിന്ന് എന്തോ ഒരു ഭാരം ഇറക്കിവെച്ചപോലെ അവള്‍ക്കു തോന്നി ....കേട്ടുനിന്ന അനുഷയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകികൊണ്ടേ ഇരുന്നു ....
അന്ന് രാത്രി അനുഷക്ക് ഉറക്കം വന്നില്ല ...മനസ്സില്‍ സുസ്സനും റോയും മാത്രമായിരുന്നു ...പിന്നീടു ഉറങ്ങിയപ്പോള്‍ ഒരു ദു-സ്വപ്നം   കണ്ടു  ഞെട്ടി നീറ്റു  അനുഷ .....അവളുടെ    നെറ്റിയില്‍ വിയര്‍പ്പിന്റെ തുള്ളികളും ഹൃദയമിടിപ്പിന്റെ വേഗതയും കൂടിയിരുന്നു .......
അന്നു രാവിലെ ഉണര്‍ന്നയുടനെ അവള്‍ സുസ്സന്റെ വീട്ടിലേക്കായിരുന്നു പോയത് ...കതകില്‍ ഏറെ നേരം മുട്ടിയിട്ടും  തുറക്കാതതിനാല്‍ പിന്‍വശത്തെ കതകു തുറന്നു സുസ്സന്റെ അരികിലേക്ക് ചെന്ന്  വിറക്കുന്ന വിരലുകള്‍ കൊണ്ട് സുസ്സനെ  തൊട്ടുനോക്കി ,അവള്‍ സ്തംഭിച്ചു നിന്നു പോയി ...!!!!
സുസ്സന്റെ തണുത്ത  ജീവന്‍   പോയ  ശരീരം       മാത്രമായിരുന്നു .........
സുസ്സന്‍  മരിച്ചിരിക്കുന്നു   ..........!!!!!!!!!!
സുസ്സന്‍ അവളുടെ റോയുടെ  അടുക്കലേക്കു യാത്രയായിരിക്കുന്നു യാത്രയായിരിക്കുന്നു ...!!!!
സുസ്സനെ   കണ്ടാല്‍ ഉറങ്ങി കിടക്കുനുവെന്നെ  തോന്നുകയുള്ളു    . ...കയ്യില്‍ താന്‍ നിധി പോലെ  സൂക്ഷിച്ചിരുന്ന    മാലയും ഉണ്ടായിരുന്നു .....

സുസ്സന്‍    എന്നേക്കും ഓര്‍മകള്‍ മാത്രമായി ...................................