Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Monday, April 16, 2018
Sunday, August 10, 2014
haiku poem..
താലി ചരടെ നീ
എന്നെ നൂൽ പാവയാക്കി ........
Monday, January 6, 2014
ഹൈകു കവിത ....
നിൻ മിഴികളിൽ കാണുന്നു
ഞാൻ എന്റെ ലോകം
നിൻ മൊഴികളിൽ കേൾകുന്നു
ഞാൻ എന്റെ സ്വപ്നം ....
Wednesday, June 5, 2013
തണുത്തുറഞ്ഞ ,
തറയില്‍ സ്പര്‍ശിക്കാന്‍
എന്റെ പാദങ്ങള്‍ക്കു മടി...
കുളിരേകുന്ന പുലരിയില്‍
എഴുന്നേല്‍ക്കാനെന്‍
മെയ്യിനുണ്ടലസത...
മനസ്സിലിരുന്നാരോ മന്ത്രിച്ചു
ഉറങ്ങൂ ഇനിയുമിത്തിരി കൂടി...
ഷംന ഹസ്സൻ
Monday, May 27, 2013
മാതാവ് .....(ഹൈക്കു കവിത )
അളവുറ്റ സ്നേഹവും
വെമ്പുന്ന ഹൃദയവും
നിറയുന്ന മിഴികളും
മാതാവിനു തന്നെ .........
Tuesday, March 19, 2013
Tuesday, March 12, 2013
Saturday, March 9, 2013
അവസാന ശ്വാസം
വറ്റാത്ത ഉറവകള്‍ വറ്റി വരണ്ടു
ഭൂമി തന്‍ നിശ്വാസം ചുടുകാറ്റായ് ഉയര്‍ന്നു
അവസാന ശ്വാസം വലിക്കുന്ന മര്‍ത്യന്റെ
ഉടല്‍ പോലെ മാമരം ഞെട്ടിയുലഞ്ഞു
ഭൂമി തന്‍ നിശ്വാസം ചുടുകാറ്റായ് ഉയര്‍ന്നു
അവസാന ശ്വാസം വലിക്കുന്ന മര്‍ത്യന്റെ
ഉടല്‍ പോലെ മാമരം ഞെട്ടിയുലഞ്ഞു
Thursday, March 7, 2013
ശിശു
ശിശുവായ് ജനിച്ചവന്‍ ശിശുവായ് മരിക്കുന്നു :(
Wednesday, March 6, 2013
കഥ പറഞ്ഞ മിഴികള്‍ ....
..
തീഷ്ണമായ നിന്‍ കണ്ണുകള്‍ക്കെന്തോ
തീഷ്ണമായ നിന്‍ കണ്ണുകള്‍ക്കെന്തോ
എന്നോട് പറയാനുണ്ടായിരുന്നു
പറയാന്‍ മറന്ന പരിഭവമോ?
അതോ പറയാന്‍ മറന്ന കഥയോ?
എപ്പോഴും നിന്‍ തവിട്ടു നിറമുള്ള കണ്ണുകള്‍
എന്നെ കാന്തിക ശക്തിയാല്‍
ആകര്‍ഷിച്ചു കൊണ്ടേ യിരുന്നു...
നിന്‍ തിളക്കമുള്ള കണ്ണുകള്‍
ഒരു വജ്രമെന്ന പോലെ
തിളങ്ങിയിരുന്നു...!
നിന്‍ കണ്ണുകളില്‍ നോക്കിയ മാത്ര
ഞാന്‍ മാസ്മരികതയില്‍ അകപ്പെട്ടു
ഇനിയും നിന്‍ മിഴികളെ
ഒരു നോക്കു കാണുവാന്‍
ഞാന്‍ കാത്തിരിപ്പൂ .....!
Monday, March 4, 2013
പ്രവാസി
നാടുകള്‍ താണ്ടിപ്പോയ് ..
കാലങ്ങള്‍ കടന്നുപോയ് ..
ഓര്‍മ്മകള്‍ മറന്നുപോയ് ..
മരണത്തെ അടുത്തുപോയ് ...
Sunday, March 3, 2013
സഖേ...
വൈകി വന്ന നീ എന്തേ മറന്നു പോയ് ..
ഒരായിരം ദിനങ്ങളായി കാത്തിരുന്നത് ഞാന്‍
അല്ലയോ സഖേ ഇത്രയും നാള്‍ നീ
കണ്ടില്ലെന്നു നടിച്ചതോ അതോ ..!?
എത്രനാള്‍ കൂടി ഞാന്‍ കാത്തിരിക്കുമെന്ന്
ചിന്തിച്ചിരുന്നു പോയതോ നീ ........?
Friday, March 1, 2013
ഒരു വരി കവിത ..........
എരിയുന്ന അഗ്നിപോലെ വിങ്ങുന്നു എന്‍ മനം
സ്പന്ദനം നിലച്ച ഹൃദയവും
പ്രണയം മരിച്ച മനവും ഒരു പോലെ ...
Saturday, February 23, 2013
നിദ്രയെ തേടി ...
രാത്രിയേറെയായിട്ടും എന്റെ മിഴികള്‍
നിദ്രയെ തേടി അലയുന്നു...
അലഞ്ഞു കൊണ്ടേയിരിക്കുന്നു ...
എല്ലാ വിജന വഴികളില്‍ കൂടിയും...
നീ കണ്ടോ അവള്‍ എവിടെ ആണെന്ന് ?
ഞാന്‍ ശങ്കിച്ചു പോകുന്നു....
അവളെന്നെകണ്ട മാത്രയില്‍
ഒളിച്ചിരിപ്പാണോ എന്ന് !!!
എന്‍ മനം കൊതിച്ചിടുന്നു
ഗാഢ നിദ്രയെയിപ്പോള്‍...
കൊതിക്കുന്നു അവളെന്റെ
അരികില്‍ നില്പുണ്ടെങ്കില്‍ എന്ന് !
ഒരു പിടി കഥകള്‍ നല്‍കാം ഞാന്‍ ,
അല്ലെങ്കിലൊരുപിടികവിതകള്‍ ....
സഖീ, നീയെന്നരികില്‍ വന്നിരുന്നെങ്കില്‍...!
Friday, February 22, 2013
അപേക്ഷ
ഇരുണ്ട നാരി,നിന്‍
ചുരുണ്ട മുടിയില്‍
ഒരു റോസാ പുഷ്പം
ചാര്‍ത്തട്ടെ ഞാന്‍ .....!
Wednesday, February 20, 2013
Saturday, February 16, 2013
4 ഹൈകു കവിതകള്‍ ..
മായ കണ്ണാടി
കിട്ടുമോ
എന്റെ വരുംകാലം
കാണുവാന്‍ ..............
മഴയുടെ ചുംബനങ്ങള്‍
എന്റെ മേനി
ഏറ്റുവാങ്ങുമ്പോള്‍
ഒരായിരം സ്വപ്‌നങ്ങള്‍
കടന്നു പൊയീ .......
നിലക്കാത്ത ഓളവും
ഒടുങ്ങാത്ത മോഹവും
മരിക്കാത്ത സ്മരണയും
ഈ ധരണിയില്‍ തന്നെ .............
നിദ്ര വരാറില്ലെന്നു കേഴുന്ന
നിന്‍ മിഴികളില്‍ കണ്ടു ഞാന്‍
നിദ്രതന്‍ നിഴലാട്ടം ..........
Subscribe to:
Posts (Atom)
.jpg)



