Saturday, February 23, 2013

നിദ്രയെ തേടി ...

രാത്രിയേറെയായിട്ടും എന്റെ മിഴികള്‍
നിദ്രയെ തേടി അലയുന്നു...
അലഞ്ഞു കൊണ്ടേയിരിക്കുന്നു ...
എല്ലാ വിജന വഴികളില്‍ കൂടിയും...
നീ കണ്ടോ അവള്‍ എവിടെ ആണെന്ന് ?
ഞാന്‍ ശങ്കിച്ചു പോകുന്നു....
അവളെന്നെകണ്ട മാത്രയില്‍
ഒളിച്ചിരിപ്പാണോ എന്ന് !!!
എന്‍ മനം കൊതിച്ചിടുന്നു
ഗാഢ നിദ്രയെയിപ്പോള്‍...
കൊതിക്കുന്നു അവളെന്റെ
അരികില്‍ നില്പുണ്ടെങ്കില്‍ എന്ന് !
ഒരു പിടി കഥകള്‍ നല്‍കാം ഞാന്‍ ,
അല്ലെങ്കിലൊരുപിടികവിതകള്‍ ....
സഖീ, നീയെന്നരികില്‍ വന്നിരുന്നെങ്കില്‍...!

3 comments:

  1. നിദ്ര ആണ് ഇന്നെനിക്ക് ഏറെ ഇഷ്ടം...അഭിനന്ദനങ്ങള്‍ .സമയം പോലെ എന്റെ ഈ നിദ്രയും വായിക്കൂ ...
    http://vayalpoovu.blogspot.com/2012/11/blog-post_17.html

    ReplyDelete