ഫൈനല്‍ കൊല്ലം കോന്‍സ് (കോന്‍സര്‍വെറ്റിവെ & എന്ടോടോന്റിക് ) (പല്ലിന്റെ പോട് അടക്കുന്ന )ഡിപാര്‍ട്ട്‌മെന്റ്പോസ്റ്റിങ്ങ് ഉള്ള സമയത്ത് ,ഒരു ചെറുപ്പക്കാരന്‍ എന്റെ രോഗി ആയി വന്നു....
പ്രായം ഒരു 29 ,കാണാന്‍ ഒരു സുമുഖന്‍ ...ചെവിയില്‍ ഒരു ബ്ലൂ ടൂത്ത് ഹെഡ് സെറ്റ് ഒക്കെ വെച്ച് ഭയങ്കര സ്റ്റ്യ്ലൈല് വന്നു ഇരിന്നു...
"അയാളുടെ അടുത്ത് ചെന്നാല്‍ കത്തിയടി കേള്‍ക്കാനേ നേരം കാണൂ .. വാതോരാതെ എന്തെങ്കിലും പറഞ്ഞു കൊണ്ടേ ഇരിക്കും .. "
.കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ അയാള്‍ കണ്ടതും കേട്ടതും ആയ കാര്യങ്ങള്‍ ..അതിഥി ദേവോ ഭവ : എന്നാ പോലെ രോഗി ദേവോ ഭവ : എന്നത് കൊണ്ട് എല്ലാം സഹിച്ചു ഞാന്‍ എന്റെ പണി തുടര്‍ന്നു...
ഇടയ്ക്കു ഒരു പര്‍ദ്ധ അണിഞ്ഞ സ്ത്രീ വന്നു അയാളോട് സംസാരിച്ചു പോയി അടുത്ത പല്ല് ക്ലീന്‍ ചെയ്യുന്ന ഡിപാര്‍ട്ട്‌മെന്റ് ലേക്ക് ...ഞാന്‍ അയാളോട് ചോദിച്ചു "അത് ആരാണ് എന്ന് ???"
അയാള്‍ പറഞ്ഞു "അത് എന്റെ അയല്‍വാസി ആണെന്ന് ".....
അങ്ങനെ അയാളുടെ കത്തിയടിയും സമയക്കുറവും കാരണം 2 ദിവസം കൊണ്ട് പെര്‍മനെന്റ് ഫില്ലിംഗ് ചെയ്തു കൊടുത്തു അയാളെ വിട്ടയച്ചു .....
2 ദിവസങ്ങള്‍ക്കു ശേഷം അന്ന് അയാളോടൊപ്പം കണ്ട സ്ത്രീ എന്റെ അടുത്ത് ചികിത്സക്കായി വന്നു ...ആ സമയത്ത് അയാള്‍ പല്ല് ക്ലീന്‍ ചെയ്യുന്ന ഡിപാര്‍ട്ട്‌മെന്റ് ലേക്ക് പോയത് ഞാന്‍ കണ്ടു .ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ആ പോയ ആള് ആരാണ് എന്ന് ?? അപ്പോള്‍ അവര്‍ പറഞ്ഞു "അത് എന്റെ ഭര്‍ത്താവ് ആണ് എന്ന് "..........
ഞാന്‍ ആദ്യം ഒന്ന് ഞെട്ടി പോയി എനിക്ക് അപ്പോള്‍ ആ മനുഷ്യന്‍ സ്വന്തം ഭാര്യയെ അയല്‍വാസി ആയി ചിത്രീകരിച്ചത് ,ദേഷ്യം ഉളവാക്കി ...എന്നാലും ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി ...
(അവളോട് പറയാന്‍ തോന്നി ,അയാള്‍ പറഞ്ഞത് നിങ്ങള്‍ അയല്‍വാസി ആണല്ലോ എന്ന് ,പക്ഷെ പിന്നീട് ഞാന്‍ കരുതി എന്തിനാ ഞാന്‍ കാരണം ഒരു കുടുംബ വഴക്ക് ഉണ്ടാക്കുന്നതെന്തിനു എന്ന് )
പല്ലിന് നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാ..! ഹല്ല പിന്നെ! :P
ReplyDelete(നാവു പുറത്തേക്കിട്ട അക്കന്‍)
അയല്‍വാസി ഒരു ദരിദ്രവാസി.... :P
ReplyDeleteathe athe aa dharidravaasi aaya husband
Deleteസ്വന്തം ഭാര്യയെ അയല്‍വാസിയായി കാണുന്ന അവന്‍ ഒരു ദരിദ്രവാസി തന്നെ .
ReplyDelete100 % sathyam
Deleteഹഹഹ പാവം ഒരു കള്ളത്തരം ചെയ്യാനും മനുഷ്യനെ സമ്മതിക്കില്ലേ
ReplyDeletehey angane swantham bharyaye thanne pattichalo :P
Deleteമ്മ്..കൊള്ളാം.. നല്ല അനുഭവം.. എന്നാലും അയാൾ എന്തിനാവും നുണ പറഞത്?
ReplyDeleteayale pennu kettiyittilla ennu parayanavum ayalku ishttam :P
Deleteഭാര്യ എന്ന് എങ്ങാനും അന്ന് പറഞ്ഞിരുന്നേല്‍ നീ അവന്റെ വായിലെ പല്ല് മുഴുവന്‍ പറിച്ച് കളഞ്ഞാലോ എന്ന് പേടിചാകും അവന്‍ അങ്ങനെ പറഞ്ഞത്.... :).അനുഭവങ്ങള്‍ കൂമ്പാരം ആകാന്‍ ആശംസിക്കുന്നു... ചക്കരെ ... :)
ReplyDeletethanku u razlatha.....ingane ulla anubavam iniyum kittathirikkatte !!
ReplyDeleteഅയാള്‍ കൊള്ളാമല്ലോ......
ReplyDeleteപാവം ഭാര്യ...
(അങ്ങനെ പൂര്‍ണമായും പറയാന്‍ കഴിയില്ല, അയാള്‍ ഒരു പക്ഷെ അവരെ ശരിക്കും സഹിക്കുന്നുണ്ട് എങ്കിലോ...?)
angane eniku thonnunilla.....
Deleteഅടുത്ത വീട്ടിലെ പെണ്‍കുട്ടിയെ കല്യാണം കഴിച്ച ഒരു ഭർത്താവ് ആയിരിക്കും ...
ReplyDeleteചിലരങ്ങനെയാ പഴയ ബന്ധം ഒരിക്കലും മറക്കില്ല ... അതായത്
വന്ന വഴി മറക്കില്ല എന്ന് .... ഒരു പാവം മനുഷ്യൻ ,
hahaha nalla aashayam.....
Delete