Wednesday, December 7, 2022

ഹന്നയും മഞ്ഞുമനുഷ്യനും



ഒരിക്കൽ, എലോറ എന്ന ഗ്രാമത്തിൽ 7 വയസ്സുള്ള ഹന്ന എന്ന പെൺകുട്ടി താമസിച്ചിരുന്നു.


അവൾ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്, അവൾ ആ ഗ്രാമത്തിൽ വളരെ ഏകാന്തവും ദരിദ്രയുമാണ്. എല്ലാ കുട്ടികളും  കളിക്കാൻ പോകുമ്പോൾ ,ഹന്ന വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുക. ആണ്  പതിവ് .

ശൈത്യകാലം വന്നു, എല്ലാ കുട്ടികളും മഞ്ഞുമനുഷ്യനെ

 ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. ഹന്നയും  മഞ്ഞുമനുഷ്യനെ ഉണ്ടാക്കാൻ തുടങ്ങി. തൻ്റെ ചെറിയ കൈകൊണ്ട് മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നത് ഹന്നയ്ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ അവൾ സന്തോഷത്തോടെ

മഞ്ഞുമനുഷ്യന്റെ നിർമ്മാണം പൂർത്തിയാക്കി, രണ്ട് മരക്കൊമ്പുകൾ കൊണ്ട് അവൾ കൈകൾ ഉണ്ടാക്കി , അവളുടെ അമ്മ മൂക്ക് ഉണ്ടാക്കാൻ ഒരു കാരറ്റ് നൽകി, മഞ്ഞുമനുഷ്യന് കണ്ണും വായും ഉണ്ടാക്കാൻ അവരുടെ അടുപ്പിൽ നിന്ന് ഉരുണ്ട കൽക്കരി ലഭിച്ചു. അവളുടെ അച്ഛൻ ഒരു പഴയ മഫ്ലർ കൊടുത്തു , അതിനാൽ അവൾ ആ മഫ്ലർ മഞ്ഞുമനുഷ്യന്റെ കഴുത്തിൽ ചുറ്റി

ആ രാത്രി എല്ലാവരും ഉറങ്ങുമ്പോൾ, ആകാശത്ത് നിന്ന് ഒരു മാലാഖ വന്ന് മഞ്ഞുമനുഷ്യനെ  സ്പർശിക്കുകയും അതിനു  ജീവൻ ലഭിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ ഹന്ന ഉണർന്ന് തന്റെ മഞ്ഞുമനുഷ്യനെ കാണാൻ ഓടി, എന്നാൽ അവൾ എത്തിയപ്പോൾ, മഞ്ഞുമനുഷ്യൻ തല ചെരിച്ച് അവളെ നോക്കി പുഞ്ചിരിക്കുന്നത് അവൾ കണ്ടു.

ഹന്ന ആശ്ചര്യത്തോടെ കണ്ണുകൾ തിരുമ്മി, അവൾ ഓടിച്ചെന്ന് തന്റെ മഞ്ഞുമനുഷ്യനെ കെട്ടിപ്പിടിച്ചു. ആ ദിവസം മുതൽ മഞ്ഞുമനുഷ്യൻ  ഹന്നയുടെ  എക്കാലത്തെയും ഉറ്റസുഹൃത്തായി മാറി .....................


Friday, August 19, 2022

paranormal feelings...

 എല്ലാവരും ഇപ്പൊ paranormal feelings പറയല്ലേ, അപ്പൊ ഞാനും കരുതി, എനിക്ക് ഉണ്ടായ അനുഭവം പറയാം ഇവിടെ, ഞാൻ bds nu പഠിച്ചിരുന്നത് ഹോസ്റ്റൽ ഇൽ ആണ്, മൈസൂർ ആണ് കോളേജ്.... എന്റെ റൂമിൽ ഞാനും എന്റെ roomate കാശ്മീരി ആയ ക്ഷമ ദിദി, ഞങ്ങൾ രണ്ടു പേര് മാത്രം ആണ് റൂമിൽ ഉള്ളത്. ഞങ്ങൾ ഓരോ 6 മാസം കൂടുമ്പോൾ റൂമിന്റെ aarangment മാറ്റും.. അന്ന് എന്റെ കട്ടിൽ വാതിലിന്റെ അടുത്തും അവരുടെ കട്ടിൽ അങ്ങ് ജനലിന്റെ അറ്റം ആണ് ഇട്ടിരുന്നത്... അന്ന് windchim ഭയങ്കരമായി ശബ്ദം ഉണ്ടാക്കിയിരുന്നു..ഞാൻ ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നു, ന്താ ന്നു അറിയില്ല ഉറക്കം പെട്ടന്ന് പോയപോലെ,നല്ല നിലാവുള്ള രാത്രി ആയിരുന്നു,ഞാൻ നോക്കുമ്പോ ദിദി kattilil ഇരുന്നു തല ഒരു ഭാഗത്തേക്ക് തിരിച്ചു മുടി വിരലുകൾ കൊണ്ട് ചീക്കുന്നു, ഞാൻ കരുതി ഈ ദിദി ക്ക് വട്ടായോ നട്ടപാതിരക്ക് ഇരുന്നു മുടി ഇങ്ങനെ ചീക്കാൻ.. ഞാൻ ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോ ഞാൻ ഞെട്ടി തരിച്ചു മരം പോലെ ആയിപോയി..... ഞാൻ നോക്കുമ്പോൾ ദിദി കട്ടിലിൽ നീണ്ടുകിടന്നു ഉറങ്ങുന്നു!!!! അപ്പൊ ഇതാരാ?? നല്ല നിലാവുള്ളതിനാൽ മുഖം കാണുന്നില്ലന്നെ ഉള്ളു ബാക്കി ഇരിക്കുന്നതും തല ചെരിച്ചു മുടി വിരലുകൾ കൊണ്ട് നിർത്താതെ ചീകികൊണ്ടിരിക്കുന്നു... എനിക്ക് മൊബൈൽ ഫ്ലാഷ് കൊണ്ട് മുഖം നോക്കണം എന്നുണ്ട് പക്ഷെ പേടിച്ചു വിറച്ചു കയ്യ് ഒന്ന് പോക്കാനോ ഒച്ച ഇടാണോ പറ്റുന്നില്ല, ശെരിക്കും മരം പോലെ മരവിച്ച ഒരു അവസ്ഥ..... പിന്നെ അറിയുന്ന ഓരോ ദുഹാകളും ദിക്റുകൾ ഒക്കെ ഓതി എങ്ങനെക്കെയോ ഉറങ്ങിപ്പോയി... രാവിൽ എണീറ്റ ഉടനെ ആദ്യം ദിദി നോട് കാര്യം പറഞ്ഞു, റൂം arrangment മാറ്റി..ഇപ്പോളും അത് ആലോചിക്കുമ്പോൾ ഉള്ളിൽ ഒരു പേടി ആണ്, ഞാൻ ആരെയാവും കണ്ടിരിക്കുവാ?????!!!!!!


Like
Comment
Send

48

Sunday, October 13, 2019

7  കൊല്ലം ,മുൻപ്  എൻ്റെ ജീവിതത്തിലെ ഞാൻ ഒരിക്കലും ഇഷ്ട്ടപ്പെടാത്ത ഒരു കാലയളവിൽ നടന്ന സംഭവമാണ് ഇവിടെ  പറയുന്നത്...

ജലജ ... ആ പേര് ഞാൻ ഒരിക്കലും മറക്കില്ല എൻ്റെ ജീവിതത്തിൽ !!
ഡെന്റൽ കോളേജിലെ മൂന്നാം വർഷം, ആദ്യായിട്ട്  പ്രാക്ടിക്കൽ ക്ലാസ് അറ്റൻഡ് ചെയ്യുന്ന  കാലം. അവിടത്തെ പ്രോസ്‌തോ  ഡിപ്പാർട്മെന്റ്( പല്ലു  ഇല്ലാത്ത സ്ഥലത്തു സെറ്റു പല്ലു  ഉണ്ടാക്കി വെച്ച് കൊടുക്കുന്ന ഡിപ്പാർട്മെന്റ് ),
അവിടെ   ടീച്ചേർസ് കൂടുതലും സ്ത്രീകൾ  ആയിരുന്നു. ഒരു വട്ട മേശ സമ്മേളനത്തിന് ഉള്ള അത്ര പെണ്ണുങ്ങൾ. പിന്നെ എപ്പോഴെങ്കിലും വരുന്ന ഒന്നോ രണ്ടോ മാഷുമാരും, പിന്നെ അവിടെ ഉള്ളത് ഏവർക്കും പേടി ഉള്ള
 H  O D  (അതായത് ഹെഡ് ഓഫ് ഡിപ്പാർട്മെന്റ്)....
ജലജ അതിലെ ഒരു ടീച്ചർ ആണ്.. ആ ഡിപ്പാർട്മെന്റിൽ പുതുതായി വന്ന  ടീച്ചർ . ഞങ്ങൾ  കുട്ടികളെ ഒരു ഗ്രൂപ്പ് ആയി തിരിച്ചു. എനിക്ക് കിട്ടിയത് ജലജ ടീച്ചറെ ആയിരുന്നു. ഇതുവരെ  തിയറി ക്ലാസ് മാത്രം കണ്ട ഞാൻ  ആദ്യായിട്ടാണ് ഡിപ്പാർട്ട്മെന്റിൽ.  ഉള്ളിൽ   കയറിയാൽ പേടിയും ചങ്കിടിപ്പും മാത്രം. ദിവസങ്ങൾ  അങ്ങനെ കഴിഞ്ഞു. ആദ്യത്തെ രോഗിയെ എനിക്ക് കിട്ടിയത് ഒരു പ്രയാസമായ  കേസ് ആയിരുന്നു. അതും ആദ്യത്തെ കേസ് എന്ന നിലക്ക് ഏതൊരു കുട്ടിക്കും ചെയ്യാൻ ബുദ്ധിമുട്ടാകുന്ന തരത്തിൽ ഉള്ളത്. ഞാൻ  ആ  ടീച്ചറോട് കാലുപിടിച്ചു പറഞ്ഞു എനിക്ക് പറ്റുന്നില്ല വേറെ കേസ് തരാൻ. അവർ കൂട്ടാക്കിയില്ല  എന്നുമാത്രമല്ല എന്നെ സഹായിക്കാൻ വന്ന സീനിയർസിനെ ഭീഷണിപ്പെടുത്തി എന്നെ സഹായിക്കാൻ അനുവദിച്ചില്ല. ഇടയ്ക്കു ഇടയ്ക്കു എന്നെ പേടിപ്പിക്കും നീ ഇത് ചെയ്തില്ലെങ്കിൽ ഞാൻ HODയോട്  പറയുമെന്ന് പറഞ്ഞു. ഒരു തൊട്ടാവാടി മനസ്സ്  ഉള്ള പെൺകുട്ടിയുടെ മാനസികാവസ്ഥ  പറയാൻ ഉണ്ടോ ബാക്കി? എന്തിന്.. സ്വന്തം രോഗിയുടെ മുന്നിൽ വെച്ച് എന്നെ ചീത്തവിളിച്ചു എന്നെ കരയിപ്പിച്ചിട്ടുണ്ട്. എന്താണവർക്കു എന്നോട് ഇത്രമാത്രം വെറുപ്പ്  എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് ആ നാളുകളിൽ ...
പിന്നീട്  എൻ്റെ സ്വപ്‌നങ്ങളിൽ പോലും ജലജയും ആ ഡിപ്പാർട്മെന്റ് മാത്രം ആയി.. സ്വപ്‌നങ്ങൾ കണ്ടു ഞെട്ടി എണീക്കൽ പതിവായി. പിന്നെ ഉറക്കങ്ങൾ ഇല്ലാത്ത രാത്രികൾ എത്രയോ..! എൻ്റെ മനസ്സിൽ പല മാറ്റങ്ങളും.. ഞാൻ തന്നെ എന്തോ പ്രശ്നം എനിക്കുണ്ട് എന്ന് മനസിലാക്കി, തനിച്ചിരുന്നു ഇരുട്ടിനെ സ്നേഹിച്ചു കരയുന്ന ഒരു പെൺകുട്ടിയായി തീർന്നിരുന്നു. കോളേജ് എന്നതൊരു പേടിസ്വപ്നം ആയി പിന്നീട്. മനസ്സിൽ ആരോ എന്നോട് എപ്പോഴും ഇനി എന്തിനാ ജീവിക്കുന്നത് മരിക്കണം എന്ന് മാത്രം പറയുന്നു. ഏതു സമയത്തും പിന്നീട് ആ ചിന്തകൾ ആയി.. അപ്പോഴാണ് ഞാൻ എൻ്റെ  ഫ്രണ്ട്സിനോട് പറയുന്നത് എനിക്ക്‌ എന്തോ സംഭവിച്ചിട്ടുണ്ട്,എനിക്ക് ഡോക്ടർനെ കാണണം എന്ന്. അങ്ങനെ ഞാൻ പഠിച്ചിരുന്ന മൈസൂർ തന്നെ ഒരു മാനസിക ഡോക്ടറെ കാണാൻ പോയി‌ ഡിപ്രെഷൻ എന്ന വിഷാദ  രോഗത്തിന്റെ മൂന്നാം ഘട്ടത്തിൽ ആണ് ഞാൻ ഇപ്പൊ എന്ന് അവർ പറഞ്ഞു. പിന്നെ വീട്ടുകാരോടും പറഞ്ഞു നാട്ടിൽ പോയി ചികിത്സ ആരംഭിച്ചു. ആ നാളുകൾ ഇപ്പോഴും ഞാൻ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നാളുകൾ ആണ്. നീണ്ട ആറ്‌ മാസം  ഞാൻ കോളേജ് ഇൽ പോയില്ല. ഇല്ല ഇനി ഞാൻ പോകുന്നില്ല ഞാൻ ഉറപ്പിച്ചു പറഞ്ഞു. പക്ഷെ എൻ്റെ ഉമ്മാന്റെ കണ്ണുനീർ എൻ്റെ മനസ്സിനെ വല്ലാതെ മാറ്റി ,മാനസികമായി ഞാൻ തന്നെ പിന്നീട് ഡിപ്രെഷനിൽ നിന്ന് മാറാൻ തുടങ്ങി ,മരുന്ന് ഡോസ് കുറച്ചു.. എന്നിട്ട് മുഴുവനും ആയി ഡോക്ടർ കൌൺസിൽ കൂടി ആയി നിർത്തി.
വീണ്ടും ആറ്‌ മാസം ഇടവേളയ്ക്കു ശേഷം ഞാൻ പോയി തുടങ്ങി. അപ്പോഴേക്കും ആ ജലജ എന്ന ടീച്ചർ കോളേജിൽ നിന്ന് പോയിരുന്നു ....
എൻ്റെ ജീവിതത്തിൽ ഞാൻ മനസ്സ് കൊണ്ട് ശപിച്ച ഒരു സ്ത്രീ ആ ടീച്ചറാണ്.
മാതാ  പിതാ ഗുരു  ദൈവം എന്നു പറയുന്നു..  പക്ഷെ ആ ഗുരു തന്നെ പിശാച്  ആയാലോ ????

ലോക മാനസികാരോഗ്യദിനത്തിൽ മനസിലെ ഓർമകളിൽ നിന്നും പകർത്തി എഴുതിയതാണ്..‌

Monday, April 16, 2018


വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു ഹൈക്കു കവിത ....

എന്നിലെ ഹൈക്കു വരണ്ടു പോയ് !!!മനസ്സിൽ നിന്ന് സ്നേഹത്തിന് നീരുറവ നിലച്ച നാൾ മുതൽ ...........

Sunday, August 10, 2014

haiku poem..


താലി ചരടെ നീ 

എന്നെ നൂൽ പാവയാക്കി ........

Monday, January 6, 2014

ഹൈകു കവിത ....

നിൻ മിഴികളിൽ കാണുന്നു
 ഞാൻ എന്റെ  ലോകം
നിൻ മൊഴികളിൽ കേൾകുന്നു
ഞാൻ എന്റെ സ്വപ്നം ....