Monday, March 28, 2011

മഴ കണ്ട കുട്ടി .........

അന്നൊരു അവധി  ദിവസമായിരുന്നു....രാവിലെ ഞാന്‍ , ഇന്ന് സ്കൂളില്‍ പോവെണ്ടല്ലോ  എന്ന സന്തോഷത്തോടെ ആണ് ഞാന്‍ എഴുനീട്ടത്....അടുക്കളയില്‍ അമ്മയ്യും  അച്ഛമ്മയും  കൂടി  രാവിലത്തെ  ചായയും പലഹാരങ്ങളും  ഉണ്ടാകുന്ന തിരക്കില്‍ ആണ്....ഉമ്മുരതെക്ക് അടുകളയില്‍ നിന്ന് ഉണ്ടാക്കുന്ന  നെയ്യില്‍ ചുട്ടെടുത്ത ദോശയുടെ മണം വരുന്നുദ്ദയിരുന്നു...അടുത്ത നിമിഷം തന്നെ ഞാന്‍ അടുക്കളയിലേക്കു ഒരു ഓട്ടം പിടിച്ചു.....
അമ്മേ അമ്മേ ....എനിക്ക് വിശകുന്നു....
നീ അവിടെ പോയി ഇരിക്കെ ,ഞാന്‍ അങ്ങോട്ട്‌ കൊണ്ട് വരാം....അമ്മ  പറഞ്ഞു.
ഞാന്‍ ഉമ്മുരത്തെ ചാരുപടിയില്‍ ഇരിന്നു പുറതെകഴെച്ചകള്‍ കണ്ടു ഇരിപ്പായി........
അച്ഛമ്മ ഉണങ്ങാന്‍ വെച്ച തേങ്ങാ കഷ്ണങ്ങള്‍  കാക്കകള്‍ കൊണ്ടുപോകുനുണ്ട് ,കാക്കകളുടെ ശബ്ദം കേട്ടു അച്ഛമ്മ അടുകളയില്‍ നിന്ന് പറയുനുണ്ട് , അമ്മു ആ കാക്കകളെ മുറ്റത്തിന് ആട്ടി ഓടിക്ക്,അല്ലെങ്കില്‍ ആ അശ്രികരം പിടിച്ച സദനങ്ങള് എന്‍റെ തേങ്ങാ കഷണങ്ങള്‍ എല്ലാം കൊത്തി പറക്കും...
ഞാന്‍ ഓടിപോയി മുറ്റത്തെ കാക്കകളെ ലക്ഷ്യമിട്ട് കല്ലെറിഞ്ഞു..കക്കകളെല്ലാം പേടിച്ചു പറന്നു പോയി ..
    മുറ്റത്തെ പുളി മരത്തില്‍  നല്ല ശര്കര പുളി ഉണ്ട് ...പക്ഷെ എനിക്ക് നിലത്തു വീണ പുളിയേ കിട്ടുകയുള്ളൂ ......... :(
മോളേ........ അമ്മു നീ എവിടെ ,ഇങ്ങോട്ട്  വാ    ,നിനക്ക് മേശമീല്‍ ഞാന്‍ ദോശ  എടുത്തു വെച്ചിടുണ്ട് ...അമ്മ പറഞ്ഞു .
ഞാന്‍ മേശയുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറഞ്ഞു വന്നു.നെയ്യില്‍ ചുട്ടടുത്ത ദോശയും ,നല്ല ചുവപ്പ് നിറമുള്ള തേങ്ങാ ചട്ണി യും കണ്ടപ്പോള്‍ ,ശെരിക്കും കപ്പലോടിക്കാന്‍ ഉള്ള വെള്ളം ഉണ്ടായിരുന്നു എന്‍റെ വായില്‍....
ഞാന്‍ ആഹാരം കഴിച്ചു മുറ്റത്തേക്ക് കളിയ്ക്കാന്‍ പോയി .....മുറ്റത്തിന്റെ ഒരു ഭാഗത്ത്‌ വലിയ ഒരു മാവ് ഉണ്ട് ,അതിന്‍റെ താഴെ ആണ് എന്‍റെ കളി സ്ഥലം.....
വട്ടയില വെച്ച് ഞാന്‍ മണ്ണപ്പം ഉണ്ടാക്കി  അത് വിളമ്പി കളിക്കായിരുന്നു ..പെട്ടന്ന് ആകാശതാകെ  ഇരിട്ടു  പറക്കാന്‍ തുടങ്ങി ......കാകകളും മറ്റും കരഞ്ഞു ബഹളം കൂട്ടി പറന്നു പോകുന്നു ..പെട്ടന് ഭയങ്കര കാറ്റും വീശാന്‍ തുടങ്ങി ...ഞാന്‍  വേഗം ഉമ്മുരതെക്ക് ഓടി പോയി നിന്ന് .....
പിന്നെ ഞാന്‍ കണ്ടു, ആകാശത്തില്‍ നിന്ന്ര ഓരോ തുള്ളി  തുള്ളി വെള്ളം വീഴുന്നത് ഭൂമിയിലേക്ക്‌ .പിന്നെ  ആ തുള്ളി തുള്ളി വെള്ളം നൂല് പോലെ വീഴാന്‍ തുടങ്ങി .ഞാന്‍ ഇത് എവിടന്ന വീഴുനത് എന്ന് നോക്കാന്‍ മുറ്റത്തേക്ക് ഇറങ്ങി നിന്ന്  ആകാശത്തേക്ക്  നോക്കി  ,പക്ഷെ  എനിക്ക് മനസില്ലാക്കാന്‍ പറ്റിയില്ല ഇത് എവിടന്ന വരുന്നതെന്ന് .....പെട്ടന്ന് അമ്മയുടെ ശകാരം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കുന്നത് ......എന്താ അമ്മു ...നീ  മഴ കൊള്ളുനത്.ജലദോഷം പിടികനാണോ ?..കീറി പോ അകത്തേക്ക് ...................... 
















No comments:

Post a Comment