Saturday, December 20, 2014
Sunday, August 10, 2014
haiku poem..
താലി ചരടെ നീ
എന്നെ നൂൽ പാവയാക്കി ........
Monday, April 28, 2014
Monday, January 6, 2014
ഹൈകു കവിത ....
നിൻ മിഴികളിൽ കാണുന്നു
ഞാൻ എന്റെ ലോകം
നിൻ മൊഴികളിൽ കേൾകുന്നു
ഞാൻ എന്റെ സ്വപ്നം ....
Sunday, January 5, 2014
അവൻ ..........
അന്നൊരു അവധി ദിവസം ആയിരുന്നു .....എല്ലാവരും ഹോസ്റ്റലിൽ നല്ല ഉറക്കം ആയിരിക്കും ഒരു 10 മണി വരെ ,ഞാൻ ലാപ്ടോപ് ഓണ്‍ ചെയ്തു ഫേസ് ബുക്ക് നോക്കി ഇരിപ്പായിരുന്നു ...സമയം ഒരു 11 മണി ആയി കാണും ,ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്ന തിരക്കിലും ,മറ്റു ചിലർ പല്ല് തേക്കാൻ പോകുന്ന ധ്രിതിയിലും ,പെണ്‍കുട്ടികളുടെ ഹോസ്റ്റലിൽ അവൻ ആരും അറിയാതെ കടന്നു കയറിയത് അറിഞ്ഞില്ല ....
ഒരു അര മണിക്കൂർ കഴിഞ്ഞു കാണും ,മൂന്നാമത്തെ നിലയിൽ നിന്നും നിലവിളിയും കരച്ചിലും കേട്ടു തുടങ്ങി ...ഞാൻ ആദ്യം കരുതി ,വെറുതെ ആരോ ഉണ്ടാകുന്ന ശബ്ദം ആയിരിക്കും എന്ന്,പിന്നീട് ആ നിലവിളി കൂടിക്കൂടി വന്നു ., എല്ലാവരുടെയും ശ്രദ്ധയ്യിൽ പെട്ടത് ,വാതിൽ തുറന്നു നോക്കുമ്പോൾ മൂന്നാമത്തെ
നിലയിൽ നിന്ന് ഓടിപോകുന്ന പെണ്‍കുട്ടികളെ ആണ് കാണാൻ ഇടയായത് ,എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോൾ അതാ അവിടെ എന്ന് പറഞ്ഞു മറുപടി തരാതെ ഓടി പോകുക ആണ് ചെയ്തത് ...എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ ഞാൻ ധൈര്യം സംഭരിച്ചു മൂന്നാമത്തെ നിലയിലേക്കുള്ള ഓരോ കൊണിപടികളും കയറാൻ തുടങ്ങി ...!!! അവിടെ എത്തിയപ്പോൾ ആദ്യം കാണുന്നത് ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു ..കോണിപിടിയിൽ മേൽ ഉണക്കാൻ ഇടിരുന്ന വസ്ത്രങ്ങൾ അവിടെ ഇവിടെ ആയി വലിച്ച് എറിഞ്ഞിരിക്കുന്നു ,ചവറു കൊട്ടയിലെ സാധങ്ങൾ ആകെ വിതറിയിട്ടിരിക്കുന്നു ..നിലവിളി കേട്ട മുറിയുടെ മുന്നിലേക്ക് ഞാൻ നോക്കിയപ്പോൾ അവനെ ഞാൻ കണ്ടു ..എന്നെതന്നെ നോക്കിയിരിക്കുന്ന .ഒരു "കുരങ്ങൻ " ആയിരുന്നു അവൻ ..
മനസ്സില് ആദ്യം തോന്നിയ പേടി ഓർത്തപ്പോൾ എനിക്ക് തന്നെ ചിരി വന്നു .... പിന്നീട് ആ കുരങ്ങനെ ഹോസ്റ്റൽ കാവൽകാരൻ ഓടിച്ചു വിട്ടു ,എന്നാലും അവൻ തോന്നുമ്പോൾ ഒക്കെ ഈ ഹോസ്റ്റലിൽ ഇടയ്ക് വരാറുണ്ട് , മൂന്നാമത്തെ നിലയിൽ നിന്നും നിലവിളി ആവർത്തിച്ചു കേൾക്കൽ പതിവായി .......................
Wednesday, January 1, 2014
Subscribe to:
Posts (Atom)