Monday, June 10, 2013

താങ്ക്‌ ഗോഡ്..! -ശുക്‌റന്‍ ലകല്ലാഹ് !!



അന്ന് രാത്രി സിനു നേരത്തെ ഉറങ്ങാന്‍ പോയി. നല്ല മഴയും ഇടിയും ഉണ്ടായിരുന്നതിനാല്‍ വൈകുന്നേരം തന്നെ കറന്റ് പോയിരുന്നു. നേരം പുലര്‍ന്നു മണി പത്തായിട്ടും സിനു ഉണര്‍ന്നു വരുന്നത് കാണാതെയായപ്പോള്‍ ഉമ്മ അവളുടെ മുറിയുടെ കതകു തുറന്നു അകത്തു ചെന്നു.
അവിടെ കണ്ട കാഴ്ച ഉമ്മയുടെ സപ്തനാഡികളെയും തളര്‍ത്തിക്കളഞ്ഞു! ബോധമില്ലാതെ വായില്‍ നിന്ന് നുരയും പതയും ഒലിപ്പിച്ചു കിടക്കയില്‍ മലര്‍ന്നുകിടക്കുന്ന സിനു! അടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ ഇടതു കാലിലെ ഞെരിയാണിയുടെ ഭാഗത്തായി രണ്ടു കുത്തുകളും കാണാനുണ്ട്...! നിമിഷ നേരത്തേക്ക് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ആ ഉമ്മ , തന്റെ പൊന്നോമന മകളെ വിളിച്ചുണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു.! പക്ഷേ, അവള്‍ക്ക് അനക്കമില്ല. ആ ശ്രമം പിന്നെയൊരു നിലവിളിയായി മാറി. ശബ്ദം കേട്ട് സിനുവിന്റെ ഉപ്പയും ഏട്ടനും അനിയത്തിയുമെല്ലാം ഓടി വന്നു. എല്ലാവരും കൂടി അവളെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ....
****************
സിനു : എനിക്ക് അനങ്ങാന്‍ പോലും കഴിയാതെ ഞാന്‍ കരയുകയായിരുന്നു. എല്ലാം എനിക്ക് ഒരു സ്വപ്നം പോലെ ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഹോസ്പിറ്റല്‍, നഴ്‌സുമാര്‍, കോട്ടിട്ട് അങ്ങോട്ടുമിങ്ങോട്ടും ശരവേഗത്തില്‍ പായുന്ന ഡോക്ടര്‍മാര്‍. രോഗികള്‍ ....
ആരൊക്കെയോ എന്റെ കൈയിലും കാലിലുമൊക്കെ പിടിക്കുന്നു, എന്തൊക്കെയോ പിറുപിറുക്കുന്നു...
ചുരിദാര്‍ അഴിക്കാന്‍ കിട്ടാതെ ആയപ്പോള്‍ ഉമ്മ, നഴ്‌സിനോട് ചുരിദാര്‍ മുറിക്കാന്‍ അനുവാദം കൊടുക്കുന്നു. വേണ്ട ഉമ്മാ... മൂത്താപ്പ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന ചുരിദാര്‍ ഇട്ടു കൊതി തീര്ന്നിട്ടില്ലെനിക്കെന്ന് പറയാനും കത്രിക കൊണ്ട് മുറികുമ്പോള്‍ അവരെയൊക്കെ തട്ടിമാറ്റി ഓടാനും ഞാന്‍ എത്രയോ ശ്രമിച്ചു... പക്ഷെ എന്റെ ഒരു വിരല്‍ പോലും അനക്കാന്‍ എനിക്ക് പറ്റിയില്ല....!
ആഴ്ചകളോളം സിനു ആശുപത്രിയിലെ ഐ.സി.യുവില്‍ കിടന്നു.
വീട്ടുജനാലയിലൂടെ കയറിക്കൂടിയ സര്‍പ്പത്തിന്റെ വിഷപ്പല്ലുകള്‍ ആ കുഞ്ഞുകാലുകളില്‍ ആഴ്ന്നിറങ്ങിയതാണെന്ന് അവളറിഞ്ഞില്ല.
ഉമ്മയും ഉപ്പയും മറ്റു ബന്ധുക്കളും അവളുടെ ആയുസ്സിനു വേണ്ടി അല്ലാഹുവിനോട് സദാ സമയവും പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു.

സിനുവിന്റെ ഉമ്മയും ഇക്കാരണത്താല്‍ വല്ലാതെ ക്ഷീണിതയായി. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതും ആലോചനയുമൊക്കെ ആ ഉമ്മയെയും തളര്‍ത്തി. ദിനങ്ങള്‍ കടന്നു പോയി.

ഇരുപതാമത്തെ ദിവസം...
പുലര്‍ച്ചെ 6.00 മണി.
ഉപ്പയുടെ അരികില്‍വന്നു ഡോക്ടര്‍ പറഞ്ഞു:
'സിനു കാലുകള്‍ ഇളക്കി'
അത് കേട്ടപ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷം കളിയാടി. വൈകുന്നേരമായപ്പോള്‍ വീണ്ടും ഡോക്ടര്‍ വന്നു. സിനു മോള് കണ്ണ് തുറന്നൂട്ടോ....! ഉമ്മയ്ക്കും ഉപ്പയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സന്തോഷിക്കാനിനി വേറെന്തുവേണം...!
കൈവിട്ടുപോയെന്നു കരുതിയ നിധി തിരികെക്കിട്ടിയപ്പോള്‍ ആനന്ദക്കണ്ണീര്‍. അവര്‍ സര്‍വ്വശക്തനെ സ്തുതിച്ചു, പലതവണ.
അല്‍ഹംദുലില്ലാഹ്...! ശുക്‌റന്‍ ലകല്ലാഹ്...!!

*ശുക്‌റ് = താങ്ക്‌സ് (നന്ദി)

Malayalam bloggers group

https://www.facebook.com/groups/malayalamblogwriters/)
 

Thank You film
https://www.facebook.com/ThankYouMMovie

Wednesday, June 5, 2013



തണുത്തുറഞ്ഞ ,
തറയില്‍ സ്പര്‍ശിക്കാന്‍
എന്റെ പാദങ്ങള്‍ക്കു മടി...
കുളിരേകുന്ന പുലരിയില്‍
എഴുന്നേല്‍ക്കാനെന്‍
മെയ്യിനുണ്ടലസത...
മനസ്സിലിരുന്നാരോ മന്ത്രിച്ചു
ഉറങ്ങൂ ഇനിയുമിത്തിരി കൂടി...
                                 ഷംന ഹസ്സൻ

Tuesday, May 14, 2013

സ്വപ്നം

മിന്നല്‍ വേഗത്തില്‍ പറക്കുന്ന ഞാന്‍ ഒരു അമ്പരപ്പോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. ഇതൊരു സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പിന്നീട് ഒരു ട്വിസ്റ്റ്, ഒരു പ്രേതത്തിന്റെ അടുത്ത്..! പിന്നെ ഞാനും ആ പ്രേതവുംതമ്മില്‍ കള്ളനും പോലീസും പോലെ ഒരു ഓട്ട മത്സരം തന്നെ ആയിരുന്നു. എത്ര ഒളിച്ചാലും ആ പിശാചു കണ്ടുപിടിച്ചുകളയും ! ഒടുവില്‍ എന്ത് സംഭവിച്ചു എന്ന് ഓര്‍മയില്ല. എന്തായാലും ഞാന്‍ രക്ഷപെട്ടു വെന്നുറപ്പായി. ഇല്ലെങ്കില്‍ ഞാന്‍ നിലവിളിച്ചു കൊണ്ടായിരിക്കും ഉറക്കമുണരുന്നത്.

Friday, April 12, 2013

my clicks.....

Any guess this pic ??


 sun rays...............


 Angry sky .............


Thursday, April 11, 2013

റിയാസ്ക്ക എന്നെ വരച്ച ചിത്രം വിവിധ ടോണിൽ ....





                                      റിയാസ്‌ക്കയുടെ മറ്റു വരകളും വരികളും
                                           ഇവിടെ ക്ലിക്കിയാല്‍ കാണാം....
                                         www.variyumvarayum.blogspot.in

Tuesday, March 19, 2013

തടസ്സങ്ങൾ ....


തടസ്സമേ, എന്തിനെന്നെ
നീ തെരഞ്ഞെടുത്തു ...?
തടസ്സമാം കണ്ണികളാല്‍
വിഘ്‌നങ്ങള്‍ തീര്‍ത്തു..?
വരിഞ്ഞുമുറുക്കിയെന്‍ ജീവിതത്തെ
വ്രണങ്ങള്‍ തീര്‍ത്തുവെന്‍ മനസ്സില്‍
നീറും വ്രണങ്ങളെ പുച്ഛിച്ചു ഞാനരുളി
ഹേ, തടസ്സമേ,
ഇതിലും തീവ്രമാണെന്‍ മനോധൈര്യം.........

Tuesday, March 12, 2013

വഴിയരികിലെ കുട്ടി


എന്തു  പേര്‍ ചൊല്ലി വിളിക്കും നിന്നെ ഞാന്‍
എന്‍ മനസ്സിന്‍ പൊന്നോമന പുത്രിയെന്നോ ??
നിറ കണ്ണുമായ് നില്‍ക്കും നിന്‍ കുഞ്ഞു വദനം
നീറുന്നൊരോര്‍മ യായ് നിറയുന്നു എന്‍ മനം .......

Saturday, March 9, 2013

ഇങ്ങനെയും ചില മനുഷ്യര്‍ ..............

ഫൈനല്‍ കൊല്ലം  കോന്‍സ് (കോന്‍സര്‍വെറ്റിവെ  & എന്ടോടോന്റിക് )  (പല്ലിന്റെ പോട് അടക്കുന്ന )ഡിപാര്‍ട്ട്‌മെന്റ്പോസ്റ്റിങ്ങ്‌ ഉള്ള സമയത്ത് ,ഒരു ചെറുപ്പക്കാരന്‍ എന്റെ രോഗി  ആയി വന്നു....

പ്രായം ഒരു 29 ,കാണാന്‍ ഒരു സുമുഖന്‍ ...ചെവിയില്‍ ഒരു  ബ്ലൂ ടൂത്ത് ഹെഡ് സെറ്റ്  ഒക്കെ വെച്ച് ഭയങ്കര സ്റ്റ്യ്ലൈല്‌ വന്നു ഇരിന്നു...

   "അയാളുടെ അടുത്ത് ചെന്നാല്‍ കത്തിയടി കേള്‍ക്കാനേ നേരം കാണൂ .. വാതോരാതെ എന്തെങ്കിലും പറഞ്ഞു കൊണ്ടേ ഇരിക്കും .. "

.കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ അയാള്‍ കണ്ടതും കേട്ടതും ആയ കാര്യങ്ങള്‍ ..അതിഥി ദേവോ ഭവ :  എന്നാ പോലെ  രോഗി ദേവോ ഭവ :  എന്നത് കൊണ്ട് എല്ലാം സഹിച്ചു ഞാന്‍ എന്റെ പണി തുടര്‍ന്നു...

ഇടയ്ക്കു ഒരു പര്‍ദ്ധ അണിഞ്ഞ സ്ത്രീ വന്നു അയാളോട് സംസാരിച്ചു പോയി അടുത്ത പല്ല് ക്ലീന്‍ ചെയ്യുന്ന ഡിപാര്‍ട്ട്‌മെന്റ് ലേക്ക് ...ഞാന്‍ അയാളോട് ചോദിച്ചു "അത് ആരാണ് എന്ന് ???"

അയാള്‍ പറഞ്ഞു "അത് എന്റെ അയല്‍വാസി ആണെന്ന് ".....

    അങ്ങനെ അയാളുടെ കത്തിയടിയും സമയക്കുറവും കാരണം 2 ദിവസം കൊണ്ട് പെര്‍മനെന്റ് ഫില്ലിംഗ് ചെയ്തു കൊടുത്തു അയാളെ വിട്ടയച്ചു .....

2 ദിവസങ്ങള്‍ക്കു ശേഷം അന്ന് അയാളോടൊപ്പം കണ്ട സ്ത്രീ എന്റെ അടുത്ത് ചികിത്സക്കായി വന്നു ...ആ സമയത്ത് അയാള്‍ പല്ല് ക്ലീന്‍ ചെയ്യുന്ന ഡിപാര്‍ട്ട്‌മെന്റ് ലേക്ക് പോയത് ഞാന്‍ കണ്ടു .ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു ആ പോയ ആള് ആരാണ് എന്ന് ?? അപ്പോള്‍ അവര്‍ പറഞ്ഞു "അത് എന്റെ ഭര്‍ത്താവ് ആണ് എന്ന് "..........

ഞാന്‍ ആദ്യം ഒന്ന് ഞെട്ടി പോയി എനിക്ക് അപ്പോള്‍ ആ മനുഷ്യന്‍ സ്വന്തം ഭാര്യയെ അയല്‍വാസി ആയി ചിത്രീകരിച്ചത് ,ദേഷ്യം ഉളവാക്കി ...എന്നാലും ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി ... 

(അവളോട്‌ പറയാന്‍ തോന്നി ,അയാള്‍ പറഞ്ഞത് നിങ്ങള്‍ അയല്‍വാസി ആണല്ലോ എന്ന് ,പക്ഷെ പിന്നീട് ഞാന്‍ കരുതി എന്തിനാ ഞാന്‍ കാരണം ഒരു കുടുംബ വഴക്ക് ഉണ്ടാക്കുന്നതെന്തിനു എന്ന് ) 

അവസാന ശ്വാസം

വറ്റാത്ത ഉറവകള്‍ വറ്റി വരണ്ടു
ഭൂമി തന്‍ നിശ്വാസം ചുടുകാറ്റായ് ഉയര്‍ന്നു
അവസാന ശ്വാസം വലിക്കുന്ന മര്‍ത്യന്റെ
ഉടല്‍ പോലെ മാമരം ഞെട്ടിയുലഞ്ഞു

Thursday, March 7, 2013

ശിശു

ശിശുവായ്‌  ജനിച്ചവന്‍ ശിശുവായ്‌ മരിക്കുന്നു :(

Wednesday, March 6, 2013

കഥ പറഞ്ഞ മിഴികള്‍ ....

 ..

 






തീഷ്ണമായ നിന്‍ കണ്ണുകള്‍ക്കെന്തോ
എന്നോട് പറയാനുണ്ടായിരുന്നു
പറയാന്‍ മറന്ന പരിഭവമോ?
അതോ പറയാന്‍ മറന്ന കഥയോ?
എപ്പോഴും നിന്‍  തവിട്ടു നിറമുള്ള കണ്ണുകള്‍
എന്നെ  കാന്തിക ശക്തിയാല്‍
ആകര്‍ഷിച്ചു കൊണ്ടേ യിരുന്നു...
നിന്‍ തിളക്കമുള്ള കണ്ണുകള്‍
ഒരു വജ്രമെന്ന പോലെ
തിളങ്ങിയിരുന്നു...!
നിന്‍ കണ്ണുകളില്‍ നോക്കിയ മാത്ര
ഞാന്‍ മാസ്മരികതയില്‍ അകപ്പെട്ടു
ഇനിയും നിന്‍ മിഴികളെ
ഒരു നോക്കു കാണുവാന്‍
ഞാന്‍ കാത്തിരിപ്പൂ .....!

Monday, March 4, 2013

പ്രവാസി

നാടുകള്‍ താണ്ടിപ്പോയ് ..
കാലങ്ങള്‍ കടന്നുപോയ് ..
ഓര്‍മ്മകള്‍ മറന്നുപോയ്‌ ..
മരണത്തെ അടുത്തുപോയ്‌ ...

Sunday, March 3, 2013

സഖേ...

വൈകി വന്ന നീ എന്തേ മറന്നു പോയ്‌ ..
ഒരായിരം ദിനങ്ങളായി കാത്തിരുന്നത് ഞാന്‍
അല്ലയോ സഖേ ഇത്രയും നാള്‍ നീ
കണ്ടില്ലെന്നു നടിച്ചതോ  അതോ ..!?
എത്രനാള്‍ കൂടി ഞാന്‍ കാത്തിരിക്കുമെന്ന്
ചിന്തിച്ചിരുന്നു പോയതോ നീ ........?

Friday, March 1, 2013

ഒരു വരി കവിത ..........

എരിയുന്ന അഗ്നിപോലെ വിങ്ങുന്നു എന്‍ മനം
സ്പന്ദനം
നിലച്ച ഹൃദയവും
പ്രണയം മരിച്ച മനവും ഒരു പോലെ ...

വൈ ദിസ് കൊലവെറി..!!?

ഈ അടുത്ത കാലത്ത് കേട്ടതാണ് ,സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലെ പോസ്റ്റ്‌ ഉം അതിനോട് അനുബന്ധിച്ച അറെസ്റ്റും!!!!
Section 505(2) in The Indian Penal Code, 1860
(2) 2[ Statements creating or promoting enmity, hatred or ill- will between classes.-- Whoever makes, publishes or circulates any statement or report containing rumour or alarming news with intent to create or promote, or which is likely to create or promote, on grounds of religion, race, place of birth, residence, language, caste or community or any other ground whatsoever, feelings of enmity, hatred or ill- will between different religious, racial, language or regional groups or castes or communities, shall be punished with imprisonment which may extend to three years, or with fine, or with both.
ഈ IPC section 505(2) law  എന്നതു അനുസരിച്ചാണ്  അറസ്റ്റ് നടത്തപെട്ടത്‌....
ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ ???
കയ്യില്‍ പവര്‍ ഉള്ളവര്‍ക്ക് മാത്രമാണോ ഈ നിയമം എല്ലാം പറ്റു ..??
സാധാരണ ജനങ്ങള്‍ക്ക്  എന്താ ഇത് ബാധകമല്ലേ ??
സ്വതന്ത്ര ഇന്ത്യ എന്ന് പറയുന്നതിന് എന്ത് അര്‍ഥം എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് !!

Saturday, February 23, 2013

നിദ്രയെ തേടി ...

രാത്രിയേറെയായിട്ടും എന്റെ മിഴികള്‍
നിദ്രയെ തേടി അലയുന്നു...
അലഞ്ഞു കൊണ്ടേയിരിക്കുന്നു ...
എല്ലാ വിജന വഴികളില്‍ കൂടിയും...
നീ കണ്ടോ അവള്‍ എവിടെ ആണെന്ന് ?
ഞാന്‍ ശങ്കിച്ചു പോകുന്നു....
അവളെന്നെകണ്ട മാത്രയില്‍
ഒളിച്ചിരിപ്പാണോ എന്ന് !!!
എന്‍ മനം കൊതിച്ചിടുന്നു
ഗാഢ നിദ്രയെയിപ്പോള്‍...
കൊതിക്കുന്നു അവളെന്റെ
അരികില്‍ നില്പുണ്ടെങ്കില്‍ എന്ന് !
ഒരു പിടി കഥകള്‍ നല്‍കാം ഞാന്‍ ,
അല്ലെങ്കിലൊരുപിടികവിതകള്‍ ....
സഖീ, നീയെന്നരികില്‍ വന്നിരുന്നെങ്കില്‍...!

Friday, February 22, 2013

എന്റെ പൊന്നു..

2002 ഫെബ്രുവരിയിലാണ് എനിക്കെന്റെ പൊന്നുവിനെ കിട്ടുന്നത്.  എന്റടുത്തു എത്തുമ്പോള്‍ കുഞ്ഞായിരുന്നു അവന്‍ .. തീരെ കുഞ്ഞ്. ഒരു കുസൃതി കുടുക്ക.  വ്യക്തമായൊന്നും പറയാന്‍ കഴിയാതിരുന്ന, എന്നാല്‍ പാട്ടുകള്‍ വെച്ചാല്‍ നൃത്തം വെച്ചിരുന്ന ഒരു കുഞ്ഞ് കുടുക്ക. അല്ലാ.. എന്റെ പൊന്നു ആരാണ് എന്ന് പറഞ്ഞില്ലല്ലോ അല്ലേ? എന്റെ പൊന്നു ഒരു തത്തയാണ്. പായസവും ഐസ് ക്രീമും ഒക്കെ ഇഷ്ട്ടമുള്ള ഒരു പഞ്ചാര തത്ത. വന്നു കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വീട്ടില്‍ എല്ലാവരുടെയും മനം കവര്‍ന്നു പൊന്നു. ഇടയ്ക്കിടെ എല്ലാരെയും കാണാന്‍ വേണ്ടി ഒരു ചൂളം വിളിയുണ്ട്.. ഒന്ന് കേള്‍ക്കേണ്ടത് തന്നെ. വാശിയുടെ കാര്യത്തില്‍ മുന്പനാണ്.. അവനറിയാം എന്റടുക്കല്‍  അവന്റെ എല്ലാ വിളവും വാശിയും ചിലവാകുമെന്നു.

ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഞാന്‍ കൂടെ വേണം, ഉറങ്ങുന്നതിനു മുന്പെന്റെ നെഞ്ചില്‍ തല ചായ്ച്ചൊരു കിടപ്പുണ്ട്, എന്നിട്ടേ കൂട്ടിലേക്ക് പോകൂ.. ഷാമ്പൂ ഒക്കെ തേച്ചായിരുന്നു അവനെ കുളിപ്പിച്ചിരുന്നത് കുളിപ്പിക്കുമ്പോള്‍ ഉള്ള ങീ ങീ എന്ന കരച്ചില്‍ എല്ലാരും ഒന്ന് കേള്‍ക്കേണ്ടത് തന്നെ.. അടുക്കളയില്‍ നിന്ന് ഭക്ഷണത്തിന്റെ മണം കേട്ടാല്‍ അവനു വേണംന്നു പറയുന്നത് മം മം ന്നു പറഞ്ഞു കൊണ്ടാ ..വീട്ടിലെ ഒരംഗം ആയല്ലാതെ അവനെ ഞങ്ങള്‍ കണ്ടിരുന്നില്ല.

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പൊന്നുവിന്റെ കഴുത്തില്‍ മഴവില്‍ നിറങ്ങളില്‍ ഒരു മാലയും പിന്നൊരു ബുള്‍ഗാനും പ്രത്യക്ഷപ്പെട്ടു. ഒന്ന് ചുള്ളനായി എന്ന് വേണമെങ്കില്‍ പറയാം.  പൊന്നു വളരെ റൊമാന്റിക് ആണ് എന്ന് വീട്ടിലെല്ലാവരും പറയാന്‍ തുടങ്ങി. എന്താ കാര്യം ? ഇടയ്ക്കിടെ കണ്ണാടിയില്‍ അവന്റെ മുഖവും നോക്കി അങ്ങനെ ആസ്വദിച്ചു നില്‍ക്കും. അങ്ങനെയിരിക്കെ അവനൊരു ഇണയെ നല്‍കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഇക്കാക്ക ടൌണിലെ പെറ്റ് ഹൌസില്‍ നിന്നും ഒരിണക്കിളിയെ വാങ്ങി അവനു സമ്മാനിച്ചു. അവള്‍ക്കു ഞങ്ങള്‍ കുട്ടി എന്ന് പേരിട്ടു..

അവനും അവളെ കുട്ടീ എന്ന് നീട്ടി വിളിക്കാന്‍ തുടങ്ങി.. തുടക്കത്തിലെ കുറച്ചു കുണുങ്ങലും കഥ പറച്ചിലും ഒക്കെ കഴിഞ്ഞപ്പോള്‍ മുതല്‍ കുട്ടി പൊന്നുവിനെ ഭരിക്കാന്‍ തുടങ്ങി. അവനു കൊടുക്കുന്ന ഭക്ഷണം പിടിച്ചു പറിക്കല്‍ തുടങ്ങി. എന്തിനധികം എന്നോടൊന്നു സല്ലപിക്കാന്‍ പോലും അവള്‍ സമ്മതിക്കാതായി. പെണ്ണല്ലേ വര്‍ഗം !!! നാളുകള്‍ കഴിയും തോറും അവളുടെ ഭരണവും കൂടി കൂടി വന്നു.

പൊന്നുവിന്റെ സ്വഭാവം പറഞ്ഞാല്‍ ശരിക്കും Rio എന്ന Animation സിനിമയിലെ Blue എന്ന തത്തയെ പോലെയാണ്  തനി പാവം പിടിച്ച മണ്ടന്‍ .. കുട്ടി അതിലെ Jewel  എന്ന പെണ്‍ തത്തയെ പോലെ സാമര്‍ത്ഥ്യക്കാരിയും.

ഒരിക്കലൊരു വെളുപ്പാങ്കാലത്ത് എന്തോ ഒരു പ്രത്യേക ശബ്ദം കേട്ടാണ് എല്ലാരും ഉണര്‍ന്നത്, ഞാനപ്പോള്‍ ഹോസ്റ്റലില്‍ ആയിരുന്നു. എന്താണ് ശരിക്കും സംഭവിച്ചത് എന്നറിയില്ല.. കൂട് തുറന്നു പൊന്നുവും കുട്ടിയും പാറി പോയി എന്നാണെന്റെ വീട്ടുകാരെന്നോട് പറഞ്ഞത്. അവര്‍ പോയിട്ടും എത്രയോ നാളുകള്‍ കഴിഞ്ഞാണ് ഞാന്‍ ലീവിന് വീട്ടിലെത്തുന്നത്. ഞാന്‍ വീട്ടില്‍ എത്തിയിട്ടാണ് എന്നോട് ഈ കാര്യം പറയുന്നത് തന്നെ.. എങ്കിലും എനിക്കൊരതിശയം തോന്നിയില്ല.. ഒരു നിമിത്തം എന്നോണം ഒരിക്കല്‍ അവരുടെ ആ യാത്ര ഞാന്‍ സ്വപ്നത്തില്‍ കണ്ടിരുന്നു.

എന്റെ പൊന്നു ഇതിനു മുന്‍പേ ഇങ്ങനെ പാറി പോയിട്ട് തിരിച്ചു വന്നതാണ്‌.. പക്ഷേ ഇത്തവണ കുട്ടിയും കൂടെയുള്ളത് കൊണ്ടായിരിക്കണം അവന്‍ തിരിച്ചു വന്നില്ല. അവളുടെ മധുര തേന്‍മൊഴികളില്‍ മയങ്ങിക്കാണും. എന്തായാലും വേണ്ടില്ല എന്റെ പൊന്നുംകുടത്തിനെ അവള്‍ നല്ലത് പോലെ നോക്കിയാല്‍ മാത്രം മതിയായിരുന്നു എന്ന് മനസ്സില്‍ കരുതി. എനിക്ക് പ്രിയപ്പെട്ടതെല്ലാം എന്നില്‍ നിന്നും അകന്നകന്നു പോകുന്ന പോലെ തോന്നിപ്പോയ ദിവസങ്ങള്‍ .. ഒരു അമ്മ ജീവനോടെയിരിക്കെ  തന്നെ മകന്‍ നഷ്ട്ടമായ പോലൊരു വിങ്ങലായിരുന്നു എനിക്ക്. അതുകൊണ്ടായിരിക്കാം ഇന്നും എന്റെ പ്രാര്‍ത്ഥനകളില്‍ എന്റെ പൊന്നുവിനെയും കുട്ടിയേയും മാവോ ഗ്രൂപ്പിനെയുമൊക്കെ ഓര്‍ക്കുന്നതും.

വിലമതിക്കാനാവാത്ത ആ മനോഹര നാളുകളെ ഒരിക്കല്‍ കൂടെ സ്മരിച്ചു കൊണ്ട് നിര്‍ത്തട്ടെ ...




അപേക്ഷ

ഇരുണ്ട നാരി,നിന്‍
ചുരുണ്ട മുടിയില്‍
ഒരു റോസാ പുഷ്പം
ചാര്‍ത്തട്ടെ ഞാന്‍ .....!

Wednesday, February 20, 2013

മിഴി ഇങ്ങും മനം അവിടെയും .........


നമ്മുടെ "ഒറ്റവരി" യിലെ ഒരു പോസ്റ്റും അതിന്റെ കമന്റ്സും ആണ് ,,നമ്മുടെ ഗ്രൂപിനു തന്നെ അഭിമാനിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ ഉണ്ടായി...ഇതു പോലെ ആരോഗ്യപരമായ പോസ്റ്റുകളും കമന്റുകളും ഉണ്ടാകട്ടെ.... ഇനിയും വായിക്കാത്തവര്‍ക്കായി അതിന്റെ സ്ക്രീന്‍ ഷോട്ട്...




രാഗേഷ് നും സംഗീത് നും നന്ദി ......  :)